വിവരം കെട്ട ഫാനുകളെ പാലൂട്ടി വളർത്തുന്ന നടൻ മമ്മൂട്ടി മാത്രമല്ല....
text_fieldsകോഴിക്കോട്: നടി പാർവതിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങളിൽ കടുത്ത നിലപാടുമായി പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളർത്തുന്ന നടനെന്നും മോഹൻലാലും ദിലീപുമൊന്നും ഇക്കാര്യത്തിൽ പിന്നിലല്ല എന്നുമാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കസബ മാത്രമല്ല, മീശ മാധവൻ ആറാം തമ്പുരാൻ, ദേവാസുരം, തണ്ഡവം എന്നീ സിനിമകളും എന്നീ സിനിമകളും നിലവാരം കുറഞ്ഞ സിനിമകളാണെന്നും ശാരദക്കുട്ടി പറയുന്നു.
കഴിഞ്ഞ ദിവസം പാർവതിയെ അധിക്ഷേപിച്ചും മമ്മൂട്ടിയെ പിന്തുണച്ചും രംഗത്ത് വന്ന സുജ എന്ന സ്ത്രീയേയും ശാരദക്കുട്ടി വിമർശിക്കുന്നു. സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെൺഫാൻ. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആൺബോധവാഹകർ ആയ സ്ത്രീകൾ എന്നും അതു തന്നെയാണ് ചെയ്യുന്നതെന്നും ശാരദക്കുട്ടി കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.