Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആത്മകഥയുടെ...

ആത്മകഥയുടെ രണ്ടാംഭാഗവുമായി നളിനി ജമീല 

text_fields
bookmark_border
ആത്മകഥയുടെ രണ്ടാംഭാഗവുമായി നളിനി ജമീല 
cancel

ലൈംഗിക തൊഴിലാളിയുടെ ആത്മകഥയെന്ന പേരിൽ തന്‍റെ ജീവിതം പുസ്തകമാക്കിയ നളിനി ജമീല മറ്റൊരു പുസ്തകവുമായി എത്തുന്നു.  നളിനി ജമീലയുടെ ജീവിതകഥയുടെ രണ്ടാം ഭാഗമാണ്  ‘എന്റെ ആണുങ്ങൾ’ എന്ന പേരിൽ പ്രസിദ്ധീകരണത്തിനെത്തുന്നത്.  പുസ്തകത്തിന്‍റെ  ‘റൊമാന്റിക് എൻകൗണ്ടേഴ്സ് ഓഫ് എ സെക്സ് വർക്കർ’ എന്ന ഇംഗ്ലിഷ് പതിപ്പാണ് ആദ്യമിറങ്ങുക.

ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ തൊട്ടുള്ള മൂന്നു പതിറ്റാണ്ടു കാലത്തെ ജീവിതത്തിൽ പരിചയപ്പെട്ട മറക്കാനാവാത്ത ചില പുരുഷന്മാരെ ഓർത്തെടുക്കുകയാണ് ‘റൊമാന്റിക് എൻകൗണ്ടേഴ്സി’ൽ നളിനി ജമീല. വെറുതെ വന്നുപോയവരും മറക്കാനാവാത്ത വേദന സമ്മാനിച്ചവരും തന്നെ ചതിച്ച് പടുകഴിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടവരും അങ്ങനെ മറക്കാനാവാത്ത എട്ടു കഥകളാണ് ഈ പുസ്തകത്തിലുണ്ടാവുക.

ലൈംഗികത്തൊഴിലാളികൾ തൊഴിലിലും തൊഴിലിടത്തിലും നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിനു മുന്നൽ തുറന്നുവെക്കുകയായിരുന്നു 2005 ൽ ഇറങ്ങിയ ആദ്യപുസ്തകത്തിലൂടെ നളിനി ജമീല ചെയ്തത്. ലൈംഗികത്തൊഴിലാളിയുടെ വൈകാരിക ജീവിതവും മലയാളി ആണിനെക്കുറിച്ചുള്ള അപൂർവ നിരീക്ഷണങ്ങളും ഉൾപ്പെടുന്നതാണ് പുതിയ കൃതി.   ‘കേരളത്തിലെ ആണുങ്ങൾ’ എന്ന ആമുഖത്തിൽ മലയാളി ആണുങ്ങളുടെ കള്ളത്തരത്തെ പറ്റി നളിനി ജമീല തുറന്നെഴുതുന്നുണ്ട്. 

രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്, ബൈജു നടരാജൻ എന്നിവരുടെ സഹായത്തോടെയാണു നളിനി ജമീല പുസ്തകം തയാറാക്കിയിരിക്കുന്നത്. രേഷ്മ ഭരദ്വാജാണ് ഇംഗ്ലിഷ് പരിഭാഷക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsnalini jameelaente anungalnews book nalini jameela
News Summary - Second part for nalini jameela's book-Literature news
Next Story