Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസ്ത്രീവിരുദ്ധതയിൽ...

സ്ത്രീവിരുദ്ധതയിൽ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തുല്യം ​-കെ.ആർ. മീര​

text_fields
bookmark_border
kr-meera
cancel

കോട്ടയം: സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നാണെന്ന്​ സാഹിത്യകാരി കെ.ആ ർ. മീര. ശബരിമല ദര്‍ശനത്തിന്​ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ്​ കമീഷണര്‍ ഓഫിസിലെത്തിയ ബിന്ദ ു അമ്മിണിക്കുനേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചാണ്​ മീര ഈ പാർട്ടികൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിച്ചത്​.

നാലുവോട്ടോ നാലുപേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദുവിന്​ നാമം ജപിച്ച്​ നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്. എടുത്തുപറയേണ്ടത് അതിക്രമികളുടെ സംഘബോധവും വർഗസ്നേഹവുമാണ്​. സ്​ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല.

അതിക്രമം അനിവാര്യതയാണെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍നിന്ന്​ ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചുകൊണ്ടിരിക്കും. ഈ സംഘബോധവും വർഗസ്​നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകുംവരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രാഷ്​ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കുമെന്നും താൻ ബിന്ദുവിനൊപ്പമാണെന്നും മീര വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskr meerakerala newspepper spraymalayalam newsSabarimala NewsBindu AmminiBJPBJPsexist
News Summary - sexist; bjp and congress are same said kr meera-Literature news
Next Story