പീറ്റർ ഹാൻഡ്കെക്ക് നൊബേൽ പുരസ്കാരം നൽകിയതിൽ പ്രതിഷേധം
text_fieldsബെൽഗ്രേഡ്: ആസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെക്ക് നൊബേൽ പുരസ്കാരം നൽകിയതിൽ എതിർപ്പ് ശക്തം. അൽബേനിയ, ബോസ്നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധം ഉയരുന്നത്. ബോസ്നിയ, െക്രായേഷ്യ, കെസോവോ എന്നിവിടങ്ങളിൽ സെർബുകൾ നടത്തിയ വംശഹത്യയിലുള്ള പങ്കിൽ ശിക്ഷിക്കപ്പെട്ട സെർബിയൻ മുൻ പ്രസിഡൻറ് സ്ലോബോഡൻ മിലോസെവികിൻെറ ആരാധകനായ പീറ്റർ ഹാൻഡ്കെക്ക് നൊബേൽ പുരസ്കാരം നൽകിയതിനാണ് എതിർപ്പ്.
അന്താരാഷ്ട്ര യുദ്ധ കോടതി യുദ്ധകുറ്റവാളിയായി കണ്ടെത്തിയ മിലോസവികിെന ന്യായീകരിച്ച ഹാൻഡ്കെക്ക് പുരസ്കാരം നൽകിയത് ഇന്നലെ തന്നെ വിവാദമായിരുന്നു. ബോസ്നിയൻ മുസ്ലിം വംശഹത്യക്ക് നേതൃത്വം നൽകിയ മിലോസവികിനെ ന്യായീകരിച്ചതിൻെറ പേരിൽ സൽമാൻ റുഷ്ദി അടക്കമുള്ള നിരവധി എഴുത്തുകാർ ഹാൻഡ്കെയെ നേരത്തേതന്നെ വിമർശിച്ചിരുന്നു.
മിലോസവികിൻെറ സ്ഥാനത്ത് ആരായിരുന്നാലും സ്വന്തം രാജ്യത്തിൻെറ അഖണ്ഡത സംരക്ഷിക്കാൻ ഇതു തന്നെ ആയിരിക്കും ചെയ്യുകയെന്നാണ് ഹാൻഡ്കെ പറഞ്ഞിരുന്നത്.
നോബൽ പുരസ്കാരം ഒരിക്കലും മനംപുരട്ടൽ തോന്നിക്കുമെന്ന് കരുതിയില്ലെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ് ചെയ്തു. ‘‘നോബൽ പുരസ്കാരം ഒരിക്കലും മനംപുരട്ടൽ തോന്നിക്കുമെന്ന് കരുതിയില്ല. എന്നാൽ, നാണക്കേട് പൊതിഞ്ഞ് അതിന് പുതിയ മൂല്യം നൽകിയ നൊബേൽ അക്കാദമിയുടെ ലജ്ജാവഹമായ തെരഞ്ഞെടുപ്പിന് ശേഷം നാണക്കേട് എന്നത് നാം ജീവിക്കുന്ന ലോകത്തിൻെറ സാധാരണ സംഭവം മാത്രമായി മാറിയിരിക്കുന്നു. വംശീയതക്കും കൂട്ടക്കൊലക്കും നേരെ മരവിച്ചിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.’’ എന്നായിരുന്നു എഡി റാമയുടെ ട്വീറ്റ്.
1942 ഡിസംബർ ആറിന് തെക്കൻ ഓസ്ട്രിയയിലെ ഗ്രിഫൻ എന്ന പ്രദേശത്താണ് പീറ്റർ ജനിച്ചത്. പിതാവ് സൈനികനായിരുന്നു. സ്ലൊവീനിയൻ ന്യൂനപക്ഷ വിഭാഗത്തിൽപെട്ടയാളായിരുന്നു മാതാവ്.
Never thought would feel to vomit because of a @NobelPrize but shamelessnes is becoming the normal part of the world we live After disgraceful choice made from a moral authority like the Nobel Academy shame is sealed as a new value NO we can’t become so numb to racism&genocide!
— Edi Rama (@ediramaal) October 10, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.