ബീപ് ശബ്ദമിട്ട് മറക്കാൻ ജി.എസ്.ടി എന്നത് തെറിവാക്കാണോ? സുഭാഷ് ചന്ദ്രൻ
text_fieldsജി.എസ്.ടി എന്നാൽ തെറിവാക്കാണോ എന്ന സംശയമുയർത്തി പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. മെർസൽ എന്ന വിജയ് സിനിമ സംഘപരിവാർ സംഘടനകൾ എതിർത്തതിനെ തുടർന്ന് വിവാദമായിരുന്നു. സിനിമയെ അനുകൂലിച്ചുകൊണ്ടാണ് സുഭാഷ് ചന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ്. പ്രധാനമന്ത്രി മോദിയെയും സുഭാഷ്ചന്ദ്രൻ പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്. ഈ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് ഇന്ത്യക്കു സംഭാവന നൽകിയ എല്ലാവരേയും അനു'മോദി'ക്കുന്നു എന്നാണ് കുറിപ്പിലുള്ളത്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
ജി.എസ്.ടി എന്ന തെറിവാക്ക്
മെർസൽ എന്ന തമിഴ് ചിത്രത്തിൽ ജി.എസ്.ടി എന്ന വാക്ക് ഒരു ബീപ് ശബ്ദമിട്ടു മറയ്ക്കണമത്രെ!
സാധാരണയായി നായകനോ വില്ലനോ പറയുന്ന തെറിവാക്കാണ് ഇങ്ങനെ മറയ്ക്കാറുള്ളത്.
അങ്ങനെ ഈ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് ഇന്ത്യക്കു സംഭാവന നൽകിയ എല്ലാവരേയും അനു'മോദി'ക്കുന്നു!
സന്ദർഭവശാൽ, അർത്ഥം മാറിയ ഒരു പ്രയോഗം എനിക്കു വീഴ്ത്തിത്തന്നതിനും നന്ദി. 'അനുസരി'പ്പിക്കലാണ് ഫാസിസത്തിന്റെ മുഖ്യവിനോദം. ഇന്ത്യയിൽ അതിനിനി അനു'മോദി'ക്കുക എന്നു മതി. തിരുവായിൽ നിന്നു വീഴുന്ന എന്തിനേയും അനുമോദിക്കുക! ന്ന്വവച്ചാൽ സുൽത്താൻ ഓഫ് ഇന്ത്യയ്ജ്കു ജയ് വിളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.