നോവൽ എഴുതാത്തതിനു കാരണം സഹജമായ ധിക്കാരം –ടി. പത്മനാഭൻ
text_fieldsകോഴിക്കോട്: സഹജമായ ധിക്കാരമാണ് താൻ നോവൽ എഴുതാത്തതിനു കാരണെമന്നും കുമാരന ാശാൻ അനുഭവിച്ചപോലെ ജാതീയതയുടെ പ്രശ്നങ്ങളും ഒരുതരം അയിത്തവും അനുഭവിച്ചതായ ും കഥാകൃത്ത് ടി. പത്മനാഭൻ. ആശാനെക്കാൾ വലിയ ആളാണ് താനെന്ന് വിശ്വാസമുണ്ടെന്നും കേരള ലിറ്റേറച്ചർ ഫെസ്റ്റിവലില്‍ ‘കഥയിലെ സ്നേഹവും സമൂഹത്തിലെ കലഹവും’ എന്ന സെഷനില്‍ മാധ്യമപ്രവര്ത്തകന് വേണു ബാലകൃഷ്ണനുമായി നടത്തിയ സംവാദത്തില്‍ പത്മനാഭൻ പറഞ്ഞു. മഹാകാവ്യമെഴുതാതെയാണ് ആശാന് മഹാകവിയായതെന്നും അതേഭാവം തന്നെയാണ് തനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുകവിതകളും കവിതയും ഇേപ്പാഴില്ല. കവിത മോഷ്ടിച്ച ദീപ നിശാന്തിനെ ആരാധിക്കാം. അവരുടേതാണ് കവിത എന്ന് പറയാം. അതേസമയം, എല്ലാവരും കവികളാകുന്നതിൽ വിഷമമുണ്ട്. 89ാം വയസ്സിലും താൻ സ്നേഹത്തെക്കുറിച്ചും മറ്റും എഴുതുന്നത് നിസ്സാര കാര്യമല്ല. പുതിയ എഴുത്തുകള്‍ പലതും മനസ്സില്‍ പതിയാറില്ല. മരണത്തെ ഭയമില്ല. മരിച്ചുകഴിഞ്ഞാൽ സ്രഷ്ടാവിെൻറ അടുത്തുപോലും വടിപോലെ നിവർന്നുനിൽക്കാനാണ് ഇഷ്ടം. മരിച്ചാലും നിവർത്തിനിർത്തി ദഹിപ്പിക്കണെമന്നാണ് തമാശയായി പറയുന്നത്. ഇംഗ്ലീഷില്‍ എഴുതിയാല്‍ മാത്രമേ ലോക സാഹിത്യമാവുകയുള്ളൂ എന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.