ടി.പത്മനാഭന് ഒരു മാന്ത്രിക സമ്മാനം
text_fieldsകണ്ണൂർ: മലയാള ചെറുകഥയില്‍അക്ഷങ്ങളുടെ മാന്ത്രിക സ്പര്‍ശം തീര്‍ത്ത ടി.പത്മനാഭന് ഇന്ദ്രജാലം കൊണ്ട് ജന്മദിന സമ്മാനമൊരുക്കി മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ടി പത്മനാഭന്‍റെ ഒടുവിലത്തെ പാട്ട് എന്ന ചെറുകഥയുടെ മാന്ത്രികാവിഷ്കാരമായിരുന്നു മുതുകാടിന്‍റെ സമ്മാനം. മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്നും കഥാപാത്രം ഒരു മാന്ത്രിക വടിയുമായി കഥാകൃത്തിന് മുന്നിൽ പ്രത്യക്ഷനായി.
വേദിയില്‍നിന്നും അപമാനിതനായി ഇറങ്ങിപ്പോകുന്ന ആ കഥാപാത്രത്തിനൊപ്പം ഒരു മാന്ത്രിക വഴിയിലൂടെ പ്രേക്ഷകരും അയാളെ പിന്തുടര്‍ന്നു. അയാളുടെ സന്തോഷങ്ങളില്‍, സങ്കടങ്ങളില്‍, ഒടുവില്‍തന്‍റെ കഴിവുകള്‍മുസ്ഥഫയെന്ന അനാഥബാലന് കൈമാറി മാന്ത്രിക കൂട്ടിനുളളില്‍നിന്ന് അയാള്‍അപ്രത്യക്ഷനാവുമ്പോള്‍ശൂന്യതയില്‍അയാളെ വെറുതെ തിരയുകയാണ് പ്രക്ഷകന്‍.
ടി.പത്മനാഭന്‍റെ ഒടുവിലത്തെ പാട്ട് എന്ന ചെറുകഥക്ക് മജിഷ്യന്‍ ഗോപിനാഥ് മാന്ത്രികാവിഷ്കാരമൊരുക്കിയത് എണ്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന കഥാകൃത്തിനുള്ള പിറന്നാള്‍ സമ്മാനമായിരുന്നു. മുപ്പത് വര്‍ഷം മുന്‍പ് പ്രസിദ്ധികരിച്ച കഥയുടെ മാന്ത്രിക രൂപം കണ്ട കഥാകൃത്ത് സന്തോഷം മറച്ച് വെച്ചില്ല.
കണ്ണൂര്‍ ശ്രീപുരം സ്കൂളില്‍നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ വൈശാഖന്‍,ഡോ.കെ.പി മോഹനന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.