വിദ്യാർഥികളോട് സംഘടിക്കരുതെന്ന് പറയുന്നതിൽ അർഥമില്ല –ടി. പത്മനാഭൻ
text_fieldsകോഴിക്കോട്: വിദ്യാർഥികളോട് സംഘടിക്കരുതെന്ന് പറയുന്നതിൽ അർഥമില്ലെന്ന് ടി. പത്മനാഭൻ. വിദ്യാർഥിരാഷ്ട്രീയത്തെ സംബന്ധിച്ചുള്ള കോടതിവിധിയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സ്വാതന്ത്ര്യം സമ്പാദിക്കുന്നതിനുമുമ്പ് 1942 മുതൽ സജീവ രാഷ്ട്രീയരംഗത്തുനിന്ന വിദ്യാർഥിയായിരുന്നു താൻ.
തെൻറ സ്കൂളിൽ ആദ്യമായി സമരം നടത്തിയതും പഠിപ്പുമുടക്കിയതും താനാണ്. അന്നൊന്നും അക്രമമുണ്ടായിരുന്നില്ല, ഒരു പൊതുസ്വത്തും നശിപ്പിച്ചിരുന്നില്ല.
ഇന്ന് മിക്ക വിദ്യാർഥികൾക്കും വോട്ടവകാശമുണ്ട്. അവരോട് നിങ്ങൾ സംഘടിക്കരുത്, അഭിപ്രായം പറയരുത് എന്നു പറയുന്നതിൽ അർഥമില്ല. കോടതിക്ക് എന്ത് അഭിപ്രായവും പാസാക്കാം, ഇത് നടപ്പിൽ വരുത്താൻ കഴിയുമോ ഇല്ലയോ എന്നൊന്നും അവർ ചിന്തിക്കാറില്ല. ഈ അഭിപ്രായവും അവരുടെ പല അഭിപ്രായങ്ങൾപോലെ നടപ്പിൽ വരുത്താൻ കഴിയാതെ മുടങ്ങും. പരിപൂർണമായും കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.