ശ്രീലേഖയോടും സെൻകുമാറിനോടും സന്ധ്യയോടും ടി. പത്മനാഭന് പറയാനുള്ളത്-
text_fieldsകോഴിക്കോട്: ജയിൽ എ.ഡി.ജി.പി ആർ. ശ്രീലേഖക്കും മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനുമെതിരെ രൂക്ഷവിമർശനവുമായി കഥാകൃത്ത് ടി. പത്മനാഭൻ. പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു പത്മനാഭെൻറ വിമർശനം. നടൻ ദിലീപിന് ആലുവ സബ് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ജയിലധികൃതരോട് അന്വേഷിച്ചപ്പോൾ അങ്ങനെയില്ലെന്നാണ് റിപ്പോർട്ട് കിട്ടിയതെന്ന ശ്രീലേഖയുടെ മറുപടിയും ടി.പി. സെൻകുമാർ വിവാദ അഭിമുഖങ്ങൾ നൽകിയതുമാണ് പത്മനാഭനെ ചൊടിപ്പിച്ചത്. അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യയെ പത്മനാഭൻ പിന്തുണക്കുകയും ചെയ്തു.
പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലക്ക് കിട്ടിയപോലെ ദിലീപിന് ജയിലിൽ സവിശേഷ പരിഗണന കിട്ടിയോയെന്ന് ജയിലധികൃതരോട് ചോദിക്കുകയാണോ വേണ്ടതെന്ന് പത്മനാഭൻ ചോദിച്ചു. കള്ളമാർഗത്തിലൂടെയും കൊള്ളയിലൂടെയും നേടിയ കാശിനുവേണ്ടി തലകുനിക്കുന്ന ജയിലധികൃതരോട് ചോദിച്ചാൽ സത്യം പുറത്തുവരില്ല. നേരിട്ടുപോയി അന്വേഷിക്കുകയാണ് വേണ്ടത്.
ഡി.ജി.പിയായിരുന്ന സെൻകുമാറിനോട് ബഹുമാനം ഉണ്ടായിരുന്നു. സർക്കാർ അദ്ദേഹത്തെ ദ്രോഹിച്ചു എന്ന വിശ്വാസമായിരുന്നു അതിനു കാരണം. ഫാക്ടിൽ ജോലി ചെയ്യവേ നീതിക്കുവേണ്ടി താനും മാനേജ്മെൻറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അതേേപാലെ നീതിക്ക് കോടതിയെ സമീപിച്ചയാളാണ് സെൻകുമാർ. എന്നാലിപ്പോഴദ്ദേഹം അഭിമുഖങ്ങൾ നൽകുകയും വിവാദമാകുേമ്പാൾ താനങ്ങനെ പറഞ്ഞില്ലെന്ന് വിശദീകരിക്കുകയുമാണ്. എ.ഡി.ജി.പി സന്ധ്യയെയും, ഡി.ജി.പി ലോക്നാഥ് ബെഹ്റയെയുമെല്ലാം അദ്ദേഹം വിമർശിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും പത്മനാഭൻ പറഞ്ഞു.
മുഖം നോക്കാതെ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥയാണ് എ.ഡി.ജി.പി ബി. സന്ധ്യയെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.