പ്രമുഖ തമിഴ് നോവലിസ്റ്റ് തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു
text_fieldsനാഗർകോവിൽ: പ്രശസ്ത തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവു മായ തോപ്പിൽ മുഹമ്മദ് മീരാൻ (75) അന്തരിച്ചു. കന്യാകുമാരി ജില്ലയിൽ തേങ്ങാപ്പട്ടണം സ്വദ േശിയായ അദ്ദേഹം 40 വർഷമായി തിരുനെൽവേലിക്ക് സമീപം പേട്ടയിൽ വീരഭാഗു നഗറിലാണ് താമ സം. സ്വവസതിയിൽ വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു അന്ത്യം. ദീർഘകാലമായി അസ ുഖബാധിതനായിരുന്നു. ഭാര്യ: ജമീല മീരാൻ. മക്കൾ: ഷമീം അഹമ്മദ്, മിർസാദ് അഹമ്മദ്. മരുമക് കൾ: ഷമീമ, ഫർസാന. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തിരുനെൽവേലി റാൻപേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
1944 സെപ്റ്റംബർ 26ന് മുഹമ്മദ് അബ്ദുൽ ഖാദറിെൻറയും ഫാത്തിമയുടെയും മകനായി തേങ്ങാപ്പട്ടണത്തായിരുന്നു ജനനം. തേങ്ങാപ്പട്ടണം അംശി ഹൈസ്കൂളിലും നാഗർകോവിൽ എസ്.ടി കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഇക്കണോമിക്സിൽ ബിരുദം നേടി.
കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷനല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചായ്വു നാർക്കാലി എന്ന കൃതിക്ക് 1997ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇത് പിന്നീട് മലയാളത്തിലടക്കം (ചാരുകസേര) ഭാഷകളിലേക്ക് തർജമ ചെയ്തു. ഒരു കടലോരഗ്രാമത്തിൽ കതൈ, തുറൈമുഖം, കൂനൻതോപ്പ്, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവർ എന്നിവയാണ് മറ്റ് പ്രധാന നോവലുകള്‍.
ആറ് നോവലും അഞ്ച് കഥാസമാഹാരങ്ങളും വിവർത്തനങ്ങളുമടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ്. ഇതിൽ കടലോരഗ്രാമത്തിൻ കതൈ ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. ഈ നോവലിെൻറ ഇംഗ്ലീഷ് പരിഭാഷ ‘ദ സ്റ്റോറി ഓഫ് എ സീസൈഡ് വില്ലേജ്’ ക്രോസ് വേഡ് അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.
േമായിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ, എൻ.പി. മുഹമ്മദിെൻറ ദൈവത്തിെൻറ കണ്ണ് തുടങ്ങിയ കൃതികൾ മീരാൻ തമിഴിലേക്ക് മൊഴിമാറ്റി. 1989ൽ തമിഴ്നാട് കലൈ ഇലക്കിയ പെരുമൺറം അവാർഡ് ലഭിച്ചു. സ്വന്തം നാടും നാട്ടുജീവിതവും ഇതിവൃത്തമാക്കിയായിരുന്നു മീരാെൻറ രചന. വൈക്കം മുഹമ്മദ് ബഷീറിെൻറ രചനകളാണ് മീരാന്‍ പ്രേചാദനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.