തൊഗാഡിയയുടെ പുസ്തകം മോദിയെ ലക്ഷ്യമിട്ട്
text_fieldsന്യൂഡൽഹി: ബി.ജെ.പിഭരണത്തിൽ വിശ്വഹിന്ദു പരിഷത് നേതാവിെൻറ ജീവൻ പോലും ഭീഷണി നേരിടുന്നുവെന്ന ആരോപണത്തിനിടെ പ്രവീൺ തൊഗാഡിയയുടെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകം പാർട്ടിയെ കൂടുതൽ പ്രതിക്കൂട്ടിലാക്കുമെന്ന് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി-തൊഗാഡിയ പോര് മൂർച്ഛിക്കാനും പുസ്തകം ഇടയാക്കുമെന്നാണ് കരുതുന്നത്. തൊഗാഡിയക്ക് മോദി പഴയസുഹൃത്തും ഇപ്പോൾ കടുത്തശത്രുവുമാണ്.
2014ൽ ഹിന്ദുക്കളുടെ പിന്തുണയോടെ അധികാരത്തിലേറിയ മോദി അതിനുശേഷം സമുദായത്തെ എങ്ങനെയൊക്കെയാണ് വഞ്ചിച്ചത് എന്നാണ് പ്രധാനമായും തൊഗാഡിയ വിവരിക്കുന്നത്. പുസ്തകത്തിെൻറ ൈകെയഴുത്ത്പ്രതി വായിച്ച വ്യക്തിയാണ് ഇക്കാര്യം വാർത്താവെബ്സൈറ്റിനോട് വെളിപ്പെടുത്തിയത്. രാമക്ഷേത്ര നിർമാണത്തിന് നിയമം കൊണ്ടു വരാൻ തയാറാകാത്ത േമാദി രാജ്യവ്യാപക ഗോവധ നിരോധനത്തിനും നടപടി സ്വീകരിച്ചില്ലെന്ന് പുസ്തകത്തിൽ തൊഗാഡിയ ആരോപിക്കുന്നു. പുസ്തകത്തിെൻറ അവസാന മിനുക്കുപണിയിലാണ് തൊഗാഡിയയെന്നും ഉടൻ അച്ചടിക്ക് നൽകുമെന്നും അദ്ദേഹത്തിെൻറ സഹായി പറഞ്ഞു.
‘കാവി പ്രതിബിംബങ്ങൾ: മുഖങ്ങളും മുഖാവരണങ്ങളും’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. രാമജന്മഭൂമി പ്രസ്ഥാനം, പാർട്ടിനേതാക്കൾ അതിനു നൽകിയ സംഭാവന എന്നിവക്കൊപ്പം പ്രസ്ഥാനത്തെ ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ നേതാക്കളെപ്പറ്റിയും തൊഗാഡിയ എഴുതുന്നുണ്ട്. ഇതിൽ പ്രധാനമായും പ്രതിക്കൂട്ടിൽ നിർത്തുന്നത് മോദിയെയാണ്. തന്നെ ഏറ്റുമുട്ടലിൽ വധിക്കാൻ പദ്ധതിയുണ്ടെന്ന് കണ്ണീരോടെ തൊഗാഡിയ ചൊവ്വാഴ്ച വാർത്തസമ്മേളനം വിളിച്ച് വെളിപ്പെടുത്തിയപ്പോഴും പ്രധാനമായും ഉന്നമിട്ടത് മോദിയെയായിരുന്നു.
രാജസ്ഥാനിലും ഗുജറാത്തിലും പതിറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അടുത്തിടെ തൊഗാഡിയക്കെതിരെ നടപടിയുണ്ടായത്. ഗുജറാത്തിലെ കേസിൽ തൊഗാഡിയ കോടതിയിൽ ഹാജരായിരുന്നു. രാജസ്ഥാനിൽ നിന്ന് തിങ്കളാഴ്ച പൊലീസ്സംഘം തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ വന്നത് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയോ ആഭ്യന്തമന്ത്രി ഗുലാബ്ചന്ദ് കട്ടാരിയയോ അറിഞ്ഞിരുന്നില്ലെന്ന് തൊഗാഡിയ തന്നെയാണ് വെളിപ്പെടുത്തിയത്.
ഗുജറാത്തിലെ പൊലീസ്നീക്കം സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാണിയും അറിഞ്ഞില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇൗ രീതിയിൽ പഴയ കേസുകൾ പൊടിതട്ടിയെടുക്കുന്നത് തൊഗാഡിയയെ ജയിലിലാക്കി പുസ്തകപ്രകാശനം വൈകിപ്പിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.
2019ലെ ലോക്സഭതെരഞ്ഞെടുപ്പിൽ രാമക്ഷേത്രനിർമാണമുൾപ്പെടെ അജണ്ടകളുമായി വോട്ടർമാർക്ക് മുന്നിലെത്താൻ കാത്തിരിക്കുന്ന ബി.ജെ.പിക്ക് അതിെൻറപേരിൽ അവരെ പ്രതിക്കൂട്ടിലാക്കുന്ന പുസ്തകം നേരത്തേകൂട്ടി പുറത്തിറങ്ങുന്നത് തിരിച്ചടിയാകുെമന്നാണ് പാർട്ടി വിലയിരുത്തൽ. 1984ൽ കേവലം രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പി പിന്നീട് ഒാരോ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര നിർമാണം അജണ്ടയാക്കിയാണ് 30 വർഷത്തിനുശേഷം 2014ഒാടെ പാർലമെൻറിൽ ഏകകക്ഷിഭരണത്തിലേക്ക് വന്നത്. രാമക്ഷേത്രമെന്ന വലിയ സ്വപ്നം യാഥാർഥ്യമാക്കുന്നതിെൻറ ചവിട്ടുപടിയായാണ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാക്കിയത്. ആ നിലക്കുള്ള സാമുദായികധ്രുവീകരണ നടപടികൾ ആദിത്യനാഥ് സ്വീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.