കൈത്താങ്ങ് വേണം; തോമസ് ജോസഫിന് കഥകളുടെ ലോകത്തേക്ക് തിരിച്ചുവരാൻ
text_fieldsആലുവ: തോമസ് ജോസഫിെൻറ മനസ്സിൽ ഇപ്പോൾ അക്ഷരങ്ങളില്ല. ഭാഗികമായി ചലനമറ്റ ആ ശരീരവും മനസ്സും എപ്പോഴും മയക്കത്തിലാണ്. തോമസ് ജോസഫ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതുംകാത്ത് തീവ്രപരിചരണ വിഭാഗത്തിെൻറ പുറത്ത് ഉറക്കമൊഴിച്ച് കുടുംബക്കാരും സുഹൃത്തുക്കളുമുണ്ട്. ഭാരിച്ച ചികിത്സ ചെലവിന് വഴികാണാതെ പകച്ചുനിൽക്കുേമ്പാഴും അവർ പ്രതീക്ഷ കൈവിടുന്നില്ല. സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നേടിയ തോമസ് ജോസഫ് എന്ന ചെറുകഥാകൃത്തിെൻറ അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്.
പക്ഷാഘാതത്തെത്തുടർന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആലുവ രാജഗിരി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആലുവ കീഴ്മാടുള്ള വീട്ടിൽ ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഒാടിയെത്തുേമ്പാൾ അബോധാവസ്ഥയിലായിരുന്നു. ശരീരത്തിെൻറ ഇടതുഭാഗം തളർന്നു. കൈകാലുകൾ അനങ്ങുന്നില്ല. വലതുഭാഗം വേദനിച്ചാൽ മാത്രം ചെറുതായൊന്ന് അനങ്ങും. നിലവിൽ ചികിത്സ ചെലവ് രണ്ടു ലക്ഷം കവിഞ്ഞു. ഇനിയും ധാരാളം പണം വേണം. ഇത് കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഭാര്യയും മകനും.
എഴുത്തിൽ വേറിട്ട പ്രമേയവും വ്യത്യസ്ത ആഖ്യാനശൈലിയും കൊണ്ടുവന്ന തോമസ് ജോസഫ് ചെറുകഥാരംഗത്ത് സജീവമായിരുന്നു. ‘മരിച്ചവർ സിനിമ കാണുകയാണ്’, ‘ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്’, ‘പശുവുമായി നടക്കുന്ന ഒരാൾ’, ‘നോവൽ വായനക്കാരൻ’, ‘ദൈവത്തിെൻറ പിയാനോയിലെ പക്ഷികൾ’ തുടങ്ങി ഏഴു ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013ൽ ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കെ.എ. കൊടുങ്ങല്ലൂർ പുരസ്കാരം, എസ്.ബി.ടി സാഹിത്യ പുരസ്കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
നീണ്ടകാലത്തെ ചികിത്സയിലൂടെ മാത്രമേ തോമസ് ജോസഫിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. കൃതികൾക്ക് ലഭിക്കുന്ന റോയൽറ്റി ആയിരുന്നു ഏക വരുമാനം. മകൻ ജെസോ ജോസഫിന് ആലുവയിലെ ഓട്ടോറിക്ഷ ഷോറൂമിലെ ജോലിയിൽ നിന്നുള്ള തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്.
ചികിത്സ സഹായം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. ജെസോയുടെ പേരിൽ കനറാ ബാങ്കിെൻറ ചുണങ്ങംവേലി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 2921101008349. െഎ.എഫ്.എസ്.സി CNRB0005653. ഫോൺ: 96334 57192.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.