Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആറുമാസത്തിനകം മതം...

ആറുമാസത്തിനകം മതം മാറണം: രാമനുണ്ണിക്ക് ഭീഷണി

text_fields
bookmark_border
ആറുമാസത്തിനകം മതം മാറണം: രാമനുണ്ണിക്ക് ഭീഷണി
cancel

കോ​ഴി​ക്കോ​ട്​: എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി​ക്കെ​തി​രെ അ​ജ്ഞാ​ത ഭീ​ഷ​ണി​ക്ക​ത്ത്. ‘മാ​ധ്യ​മ’​ത്തി​ൽ ക​ഴി​ഞ്ഞ ജൂ​ൺ 16 മു​ത​ൽ 22 വ​രെ ​ ‘പ്രി​യ​പ്പെ​ട്ട ഹി​ന്ദു​ക്ക​ളോ​ടും മു​സ്​​ലിം​ക​ളോ​ടും ഒ​രു വി​ശ്വാ​സി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന പ​ര​മ്പ​ര​ക്കെ​തി​രെ​യാ​ണ്​ ക​ഴി​ഞ്ഞ  ദി​വ​സം ഭീ​ഷ​ണി​ക്ക​ത്ത്​ ല​ഭി​ച്ച​ത്. ആ​റു​മാ​സ​ത്തി​ന​കം മ​തം മാ​റി​യി​ല്ലെ​ങ്കി​ൽ കൈ​യും കാ​ലും വെ​ട്ടു​മെ​ന്നാ​ണ്​ മേ​ൽ​വി​ലാ​സ​മെ​ഴു​താ​ത്ത ക​ത്തി​ലെ  ഭീ​ഷ​ണി. ഇ​തു​സം​ബ​ന്ധി​ച്ച്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ കെ.​പി. രാ​മ​നു​ണ്ണി പ​രാ​തി ന​ൽ​കി.

‘നി​ങ്ങ​ൾ പ​ല അ​വ​സ​ര​ങ്ങ​ളി​ലും മു​സ്​​ലിം​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​ണെ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ആ​ളാ​ണ്. പ​ക്ഷേ, അ​തെ​ല്ലാം  അ​ട​വു​ക​ളാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി ഞ​ങ്ങ​ൾ​ക്കു​ണ്ട്. വ​രി​ക​ൾ​ക്കി​ട​യി​ലൂ​ടെ വാ​യി​ച്ചാ​ൽ മ​ന​സ്സി​ലാ​കും നി​ങ്ങ​ൾ ഇ​സ്​​ലാ​മി​​​​െൻറ പേ​രി​ൽ  പ​ല കു​റ്റ​ങ്ങ​ളും ആ​രോ​പി​ക്കു​ന്നു​ണ്ടെ​ന്ന്​’. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ നീ​ങ്ങു​ന്ന ക​ത്ത്​ ഒ​രു തീ​വ്ര ഹി​ന്ദു​വി​നെ​ക്കാ​ളും അ​പ​ക​ട​കാ​രി​യാ​ണ്​  നി​ന്നെ​പ്പോ​ലു​ള്ള​വ​രെ​ന്നും അ​തു​കൊ​ണ്ട്​ നി​​​​െൻറ കാ​ര്യ​ത്തി​ൽ ഒ​രു ദാ​ക്ഷി​ണ്യ​വും കാ​ണി​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റ​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കു​ന്നു. ടി.​ജെ.  ജോ​സ​ഫി​നെ ചെ​യ്​​ത​പോ​ലെ, എ​ഴു​തി​യ വ​ല​തു​കൈ വെ​ട്ടി​ക്ക​ള​യും ഇ​ട​തു​കാ​ലും വെ​ട്ടി​ക്ക​ള​യും, മ​റ്റു​ള്ള​വ​ർ​ക്ക്​ മാ​തൃ​ക​യാ​യി ജീ​വി​ക്കാ​ൻ. ആ​റു​മാ​സ​ത്തെ സ​മ​യം ത​രു​ന്ന​താ​യും ക​ത്ത്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. 

ക​ത്തി​നെ സം​ബ​ന്ധി​ച്ച്​ ത​നി​ക്ക്​ മു​ൻ​വി​ധി​യൊ​ന്നു​മി​ല്ലെ​ന്നും മു​സ്​​ലിം ഭീ​ക​ര​വാ​ദി​യൊ ഹി​ന്ദു ഭീ​ക​ര​വാ​ദി​യൊ ഇ​തി​ന്​ പി​ന്നി​ലു​ണ്ടാ​കാ​മെ​ന്നും  കെ.​പി. രാ​മ​നു​ണ്ണി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന പ​ര​മ്പ​ര​യെ​ക്കു​റി​ച്ച്​ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ധാ​രാ​ളം  അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ത​നി​ക്ക്​ ല​ഭി​ച്ചി​രു​ന്നു. മ​ത സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ല്ലാം ലേ​ഖ​ന​ത്തെ പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്. സൗ​ഹൃ​ദം  ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​ണ്​ ക​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 

ഭീഷണിക്ക് ഇടയാക്കിയ രാമനുണ്ണിയുടെ ലേഖനങ്ങൾ: 

പ്രി​യ​പ്പെ​ട്ട ഹി​ന്ദു​ക്ക​ളോ​ടും മു​സ്​​ലിം​ക​ളോ​ടും ഒ​രു വി​ശ്വാ​സി

എന്നിട്ടുമെന്തേ മുസ്​ലിം ശത്രുവാണെന്ന തോന്നൽ?

റാ​ഷ​ന​ലി​സ്​​റ്റു​ക​ളും ക​മ്യൂ​ണി​സ്​​റ്റു​ക​ളും ചെ​യ്യു​ന്ന​ത്​ 

ഹിന്ദുത്വവാദികളേ​, ഒരു വാക്ക്​

ഇ​സ്​​ലാം മു​സ്​​ലിം​ക​ൾ​ക്ക്​ പ​ട്ട​യം കി​ട്ടി​യ​ത​ല്ല

രാമനുണ്ണിക്ക് ലഭിച്ച ഭീഷണികത്ത് 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp ramanunnikerala newsmalayalam newsthreatening lettermadhyamam newspaper
News Summary - threatening letter to writer kp ramanunni for articles in madhyamam newspaper - kerala news
Next Story