റെയിൽവേ സ്റ്റേഷനുകളിൽ ഖുശ്വന്ത്സിങ്, ചേതൻ ഭഗത് തുടങ്ങിയവരുടെ പുസ്തകങ്ങൾ വിൽക്കാൻ നിരോധനം
text_fieldsചെന്നൈ: റെയിൽവേ സ്റ്റേഷനുകളിൽ ഖുശ്വന്ത്സിങ്, ചേതൻ ഭഗത് തുടങ്ങിയവരുടെ പുസ്തകങ്ങൾ വിൽക്കുന്നതിന് നിരോധനം. തമിഴ്നാട്ടിലെ തിരുച്ചി, ശ്രീരംഗം റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തിയ പാസഞ്ചർ സർവിസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ രമേഷ് ചന്ദ്ര രത്തെൻറ നേതൃത്വത്തിലുള്ള പാനലിേൻറതാണ് ഇൗ ഉത്തരവ്.
മോശം ഉള്ളടക്കമുള്ള ഖുശ്വന്ത്സിങ്ങിെൻറ ‘വിമൻ, സെക്സ്, ലവ് ആൻഡ് ലസ്റ്റ്’, ഭഗതിെൻറ ‘ഹാഫ് ഗേൾഫ്രണ്ട്’ തുടങ്ങിയ പുസ്തകങ്ങളൊന്നും റെയിൽവേ സ്റ്റേഷൻ സ്റ്റാളുകളിൽ വിൽപന നടത്തേണ്ടതില്ലെന്നും ദേശഭക്തി, മതമൈത്രി, സാമൂഹിക നീതി തുടങ്ങിയവക്ക് പ്രാമുഖ്യം നൽകുന്ന പുസ്തകങ്ങൾ വിൽപനക്ക് വെച്ചാൽ മതിയെന്നുമാണ് അദ്ദേഹം ഉത്തരവിട്ടത്.
ഇക്കാര്യം റെയിൽവേ ഡിവിഷനൽ മാനേജർ നിരീക്ഷിക്കണമെന്നും രമേഷ് ചന്ദ്ര രത്തൻ നിർദേശിച്ചു. പുതിയ നിയന്ത്രണത്തിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. സർക്കാറിന് മാത്രമേ ഇക്കാര്യത്തിൽ നയപരമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയുകയുള്ളൂവെന്നാണ് ബുക്സ്റ്റാൾ ഏജൻറുമാരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.