ബഷീർ വിശ്വമാനവികതയുടെ വക്താവ് –കൽപറ്റ നാരായണൻ
text_fieldsഫറോക്ക്: എഴുത്തിലും ജീവിതത്തിലും ഒരുപോലെ മാനവികതക്ക് പ്രാധാന്യം നൽകിയ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്നും ജാതിയുടെയും മതത്തിെൻറയും ഭാഷയുടേയും വർണത്തിെൻറയും പേരിൽ മനുഷ്യർ പരസ്പരം കലഹിക്കുന്ന ഇക്കാലത്ത് ബഷീർ കൃതികളുടെ പുനർവായനക്ക് പ്രസക്തി ഏറി വരുകയാണെന്നും കൽപറ്റ നാരായണൻ. ടൈഗറിലൂടെയും ഭൂമിയുടെ അവകാശികളിലൂടെയും ബഷീർ സൃഷ്ടിച്ച ലോകബോധം മാനവികതയെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമറുദ്ദീൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. ടി. മൻസൂറലി സ്വാഗതവും എ.ജി. ഷീന നന്ദിയും പറഞ്ഞു.
ബഷീർ ദിനത്തോടനുബന്ധിച്ച് മലയാള വിഭാഗം വിദ്യാർഥികൾ ബേപ്പൂരിലെ ബഷീറിെൻറ വീട് സന്ദർശിക്കുകയും മക്കളായ ഷാഹിന, അനീസ് എന്നിവരോട് സംവദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.