ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് മങ്ങലില്ല VIDEO
text_fieldsകോഴിക്കോട്: എഴുത്തുകാരൻ കഥാവശേഷനായി കാൽനൂറ്റാണ്ട് കഴിഞ്ഞെങ്കിലും സാഹിത്യതീർഥ ാടകരുടെ പ്രിയ ഇടമാണ് ബേപ്പൂർ വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റിൻ ചുവട്. അവിടെയെത്തി വ ൈക്കം മുഹമ്മദ് ബഷീറിെൻറ ഓർമപുതുക്കി അടുത്ത ജൂലൈ അഞ്ചിലേക്കുള്ള ഊർജം ഉള്ളിൽനിറച ്ചാണ് ഓരോരുത്തരും മടങ്ങാറുള്ളത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല, നിരവധി പേരാണ് ബഷീ റിെൻറ ചരമദിനമായ ജൂലൈ അഞ്ചിന് ഓർമപുതുക്കാൻ ബേപ്പൂരിലെ വീട്ടിലെത്തിയത്.
ഇത്തവണ അനുസ്മരണ സമ്മേളനത്തിന് മലയാള സാഹിത്യത്തിലെ മഹാമരം എം.ടി. വാസുദേവൻ നായരും എത്തിയിരുന്നു. ബഷീറിനേയും എഴുത്തിനേയും സ്നേഹിക്കുന്നവർ അനുസ്മരണ ചടങ്ങുകൾ ആരംഭിക്കും മുമ്പുതന്നെ ബേപ്പൂരിലെ വീട്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിെൻറ മകൻ അനീസ് ബഷീറും മകൾ ഷാഹിന ബഷീറും അതിഥികളെ സ്വീകരിച്ചു. വൈകീട്ട് അഞ്ചോടെ വീട്ടുമുറ്റം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. എം.ടി. വാസുദേവൻ നായർ എത്തിയതോടെ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു.
വൈക്കം മുഹമ്മദ് ബഷീറിെൻറ ഓർമക്കായി ഒരുക്കുന്ന സ്മൃതിവനത്തിലെ ആദ്യ വൃക്ഷത്തൈ എം.ടി. വാസുദേവൻ നായർ മക്കളായ ഷാഹിനക്കും അനീസിനും കൈമാറി. മധുപാൽ, അബ്ദുസ്സമദ് സമദാനി, ഖദീജ മുംതാസ്, മാമുക്കോയ, രവി ഡി.സി, പി.വി. ഗംഗാധരൻ എന്നിവരും അനുസ്മരണ ചടങ്ങിന് എത്തിയിരുന്നു. രാജൻ പുനലൂർ പകർത്തിയ വൈക്കം മുഹമ്മദ് ബഷീറും എം.ടി. വാസുദേവൻ നായരും ഒരുമിച്ചുള്ള ഫോട്ടോ ബഷീറിെൻറ കുടുംബം എം.ടിക്ക് സമ്മാനിച്ചു. ‘ബഷീർ നിലാവ്’ പുസ്തകം എം.ടിക്ക് നൽകി രവി ഡി.സി പ്രകാശനം ചെയ്തു. കാസർകോട് ഉദുമ സ്വദേശി കെ.എ. ഗഫൂർ വരച്ച ബഷീറിെൻറ ചിത്രവും ചടങ്ങിൽ എം.ടിക്ക് സമ്മാനിച്ചു.
കാലാതീതനാണ് ബഷീർ –എം.ടി
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിെൻറ കാലത്ത് ജീവിച്ചത് ധന്യവും ഭാഗ്യവുമായാണ് കരുതുന്നതെന്ന് എം.ടി. വാസുദേവൻ നായർ. പല തലമുറയെ ആകർഷിച്ച എഴുത്തുകാരനാണ്, മരണത്തിനും കാലത്തിനും അതീതനാണ് ബഷീർ. വരും തലമുറയുടെ ഉള്ളിലും ഇങ്ങനൊരു എഴുത്തുകാരൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഭാവികതയാണ് ബഷീറിെൻറ പ്രത്യേകതയെന്നും നാടൻ ഭാഷയുടെ ശബ്ദതാരാവലിയാണ് അദ്ദേഹമെന്നും സ്മാരക പ്രഭാഷണം നടത്തിയ മധുപാൽ പറഞ്ഞു. വസീം മുഹമ്മദ് ബഷീർ സ്വാഗതവും നസീം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.