ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: വരവര റാവു വീട്ടു തടങ്കലിൽ
text_fieldsഹൈദരാബാദ്: മാവോവാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറ്സറ്റ് ചെയ്ത തെലുഗു കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനെ ഹൈദരാബാദിലെ വീട്ടിലെത്തിച്ചു. സുപ്രീം കോടതി ഇവരുടെ അറസ്ററ് തടഞ്ഞതിനെ തുടർന്നാണ് ഹൈദരാബാദിൽ തിരിച്ചെത്തിച്ചത്. ഭീമ കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് വരവര റാവുവിനെ വീട്ടിൽ നിന്ന് പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിനെതിരെ റോമില ഥാപ്പർ അടക്കമുള്ള ആക്ടിവിസ്റ്റുകൾ സുപ്രീം കോടതിയെ സമീപിക്കുകയും െസപ്തംബർ ആറുവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ആവശ്യമെങ്കിൽ വീട്ടു തടങ്കലിലക്കാെമന്നും കോടതി ഉത്തരവിടുകയായിരുന്നു. ഇൗ ഉത്തരവിനെ തുടർന്നാണ് പൊലീസ് റാവുവിനെ തിരികെ വീട്ടിലെത്തിച്ചത്.
ഇന്ന് രാവിലെ 6.30 ന് ഷംഷാദ് വിമാനത്താവളത്തിൽ വരവരറാവുവിനെയും കൊണ്ട് പൊലീസ് എത്തി. അവിടെ നിന്ന് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. വിമാനത്താവളത്തിലും അശോക് നഗറിലുള്ള റാവുവിെൻറ വീട്ടിലും പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. 20 ലേറെ പൊലിസ് ഉേദ്യാഗസ്ഥരെ റാവുവിെൻറ വസതിയിൽ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് 28നാണ് വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെരെര, വെർനോൻ ഗോൺസാൽവസ്, ഗൗതം നവ്ലഖ എന്നിവരെ പൊലീസ് അറസ്റ്റ ചെയ്തത്. മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.