വി.സി. ഹാരിസ്: വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭ
text_fieldsകോട്ടയം: നാടകത്തിലും സിനിമയിലും സാഹിത്യത്തിലുമെല്ലാം ഒരേപോലെ തിളങ്ങിയ പ്രതിഭയായിരുന്നു ഡോ. വി.സി. ഹാരിസ്. മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചു നടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. ഫ്രഞ്ച് സൈദ്ധാന്തികൻ ഴാക് ദറിദയെ കേരള സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തതും ഹാരിസായിരുന്നു. കേരള സാഹിത്യ അക്കാദമിയിലും ചലച്ചിത്ര അക്കാദമിയിലും മലയാള ഭാഷ ഉപദേശക സമിതിയിലും അംഗമായിരുന്നു. ജർമനിയിലെ ക്രിയാർ സർവകലാശാല വിസിറ്റിങ് പ്രഫസറായിരുന്നു.
ബ്രിസ്ബെയിൻ ചലച്ചിത്രമേളയിൽ മലയാള സിനിമകളുടെ ക്യൂറേറ്ററായും പങ്കെടുത്തു. ദേശീയ അവാർഡ് നേടിയ ജലമർമരം, സാരി, കവർ സ്റ്റോറി, സ്ഥലം, മൺസൂൺ മാംഗോസ്, സഖാവ് എന്നീ സിനിമകളിൽ അഭിനയിച്ചു.
കമല സുറയ്യയുടെ ചന്ദനമരങ്ങളടക്കം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഡി.സി ബുക്സ് നവസിദ്ധാന്തങ്ങൾ പുറത്തിറക്കുമ്പോൾ എഡിറ്റർമാരിൽ ഒരാളായിരുന്നു. ‘എഴുത്തും വായനയും’ എന്ന സാഹിത്യനിരൂപണ ഗ്രന്ഥവും രചിച്ചു. സമാഹരിക്കാത്ത നിരവധി ലേഖനങ്ങള്ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയിട്ടുണ്ട്. സ്കൂൾ ഓഫ് ലെറ്റേഴ്സിെൻറ പല നാടകാവതരണങ്ങളിലും രചയിതാവും സംവിധായകനും നടനുമായി.
സാമുവൽ ബെക്കറ്റിെൻറ കൃതി, ‘ക്രാപ്സ് ലാസ്റ്റ് ടേയ്പ്’ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ക്രാപ്പായി വേഷമിട്ട് ആ ഏകാംഗ നാടകം സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുകയും ചെയ്തു. ആദിവാസി-ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ട് വിവിധ ജനകീയ സമരങ്ങളിൽ മുന്നണി പോരാളിയായിരുന്നു. ചുംബനസമരത്തിലും പങ്കെടുത്തു. ഗൗരി ലങ്കേശിെൻറ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ പ്രതിഷേധ യോഗത്തിലാണ് അവസാനം പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.