നൊബേൽ ജേതാവ് വി.എസ് െനയ്പോൾ അന്തരിച്ചു
text_fieldsലണ്ടൻ: പ്രശസ്ത സാഹിത്യകാരനും നൊബേൽ സമ്മാന ജേതാവും ഇന്ത്യൻ വംശജനുമായ വി.എസ് െനയ്പോൾ(85) അന്തരിച്ചു. ലണ്ടനിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. 2001ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ഭാര്യ നദീറ െനയ്പോളാണ് മരണവിവരം അറിയിച്ചത്.
1932ൽ ബ്രിട്ടീഷ് കോളനിയായിരുന്ന ട്രിനിഡാഡിൽ ഇന്ത്യൻ എൻജിനിയറുടെ മകനായിട്ടായിരുന്നു വിദ്യാധർ സുരാജ് പ്രസാദ് െനയ്പോൾ എന്ന വി.എസ് നെയ്പോളിെൻറ ജനനം. 1950ൽ സ്കോളർഷിപ്പോട് കൂടി ഒാക്സ്ഫോർഡിൽ പഠിക്കാൻ അവസരം ലഭിച്ചതോടെ അദ്ദേഹം ലണ്ടനിലേക്ക് ചേക്കേറി.
നോവലുകളിലൂടെയും യാത്രവിവരണങ്ങളിലൂടെയുമാണ് െനയ്പോൾ സാഹിത്യലോകത്തിന് സുപരിചിതനായത്. മൂന്നാം ലോകരാജ്യങ്ങളിലെ ജനതയുടെ ജീവതമായിരുന്നു പലപ്പോഴും െനയ്പോളിെൻറ നോവലുകളിലും യാത്രവിവരങ്ങളിലും കണ്ടത്. എ ബെൻഡ് ഇൻ ദി റിവർ, എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് തുടങ്ങിയ നോവലുകൾ അദ്ദേഹത്തിെൻറ പ്രതിഭയുടെ ദൃഷ്ടാന്തമായിരുന്നു.
1951ൽ പ്രസിദ്ധീകരിച്ച ദി മിസ്റ്റിക് മാസെർ ആണ് െനയ്പോളിെൻറ ആദ്യ പുസ്തകം. 1971ൽ ഇൻ എ ഫ്രീ സ്റ്റേറ്റ് എന്ന നോവലിലൂടെ െനയ്പോൾ ബുക്കർ പ്രൈസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.