ബേപ്പൂർ സുൽത്താൻ എഴുതി; ‘പ്രിയപ്പെട്ട മാനേജർ, ഈ വരുന്നത് എന്‍റെ ഭാര്യയാണ്...’
text_fieldsകഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടത് പോലെ സരസവും മനോഹരവുമായി മറ്റാരാണ് ലോകത്തെ കണ്ടിട്ടുണ്ടാവുക. ബഷീറിന്‍റെ ഓരോ വരികളിലും നിറഞ്ഞുനിൽക്കും ജീവിതവും അതിൽനിറയുന്ന ഹാസ്യവും അതിലൊളിച്ച തത്വചിന്തയുമൊക്കെ. ബേപ്പൂർ സുൽത്താൻ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ജോൺ പോൾ.
''പ്രിയപ്പെട്ട മാനേജർ, ഈ വരുന്നത് എന്‍റെ ഭാര്യയാണ്. ഒരെണ്ണമേയുള്ളൂ. ഇവൾക്ക് സ്വർണം പണയത്തിൽ കുറേ രൂപ വേണം. വേണ്ടത് ചെയ്തുകൊടുക്കാൻ അപേക്ഷ. എന്ന് വൈക്കം മുഹമ്മദ് ബഷീർ'' -ഇതാണ് കുറിപ്പ്.
എഴുതിയ തിയതി കുറിപ്പിലില്ലെങ്കിലും വയലാലിൽ ഹൗസ്, ബേപ്പൂർ എന്നുള്ള മലയാളികൾ എന്നും ഒാർത്തുവെക്കുന്ന ബഷീറിന്‍റെ വീട്ടുവിലാസം ഉൾപ്പെടെയുള്ള ലെറ്റർപാഡിലാണ് എഴുത്ത്.
അമൂല്യമായ ഈ കുറിപ്പ് സൂക്ഷിച്ചുവെച്ചതിന് എസ്.ബി.ഐ റിട്ട. മാനേജർ സ്നേഹപ്രകാശിന് ജോൺ പോൾ നന്ദി പറയുന്നുണ്ട്. കുറിപ്പ് പങ്കുവെച്ചതിന് കലാഭവൻ റഹ്മാനോടും നന്ദി അറിയിക്കുന്നുണ്ട്. ബഷീറിനെപ്പോലെ ബഷീർ മാത്രമെന്ന് ജോൺ പോൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.