കേന്ദ്രത്തിന് നാണക്കേടായി ‘മൻ കീ ബാത്ത്’ പുസ്തക വിവാദം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കീ ബാത്ത്’ പുസ്തകത്തിെൻറ രചയിതാവ് താനെല്ലന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ രചയിതാവായി പരിചയപ്പെടുത്തിയ ആൾ തന്നെ രംഗത്ത്. ‘മൻ കി ബാത്ത്: എ സോഷ്യൽ റെവല്യൂഷൻ ഒാൺ റേഡിയോ’ എന്ന പുസ്തകത്തിെൻറ രചയിതാവായി ഒൗദ്യോഗിക വാർത്താവിഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്തക്കുറിപ്പിൽ പറഞ്ഞ രാജേഷ് ജയിനാണ് സംഗതി വിവാദമായപ്പോൾ നിഷേധവുമായി രംഗത്തെത്തിയത്. മോദിയുടെ മുൻ സഹായി കൂടിയാണ് ജയിൻ. ബി.ജെ.പി മുൻ മന്ത്രിയും ഇപ്പോൾ കടുത്ത മോദിവിമർശകനുമായ അരുൺ ഷൂരി എൻ.ഡി.ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുസ്തക രചയിതാവായി പറയപ്പെടുന്നയാൾക്ക് അതുമായി ഒരു ബന്ധവും ഇല്ലെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ചാനൽ ജെയിനിനെ ബന്ധപ്പെട്ടപ്പോൾ താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലെന്നും തെൻറ പേര് ആ സ്ഥാനത്ത് കണ്ട് ആശ്ചര്യപ്പെട്ടുപോയെന്നും വ്യക്തമാക്കി.
വ്യാജ വാർത്തകൾ തടയാനെന്ന പേരിൽ മാധ്യമസ്വാതന്ത്ര്യത്തിന് മൂക്കുകയർ ഇടാൻ ശ്രമിച്ച് ചൂടറിഞ്ഞ കേന്ദ്ര സർക്കാർ പിൻവാങ്ങിയതിന് പിന്നാലെയാണ് സർക്കാറിെൻറ ഒൗദ്യോഗിക വാർത്താവിഭാഗത്തിെൻറ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തൽ. സുഹൃത്തായ ജയിൻ താനല്ല പുസ്തകം എഴുതിയതെന്നും പുസ്തകപ്രകാശനചടങ്ങിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും തന്നോട് പറഞ്ഞതായാണ് അരുൺ ഷൂരി ചാനലിനോട് വെളിപ്പെടുത്തിയത്. തുടർന്നാണ് ചാനൽ അധികൃതർ ജെയിനുമായി ബന്ധപ്പെട്ടത്. പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് പ്രക്ഷേപണങ്ങൾ ആസൂത്രണം ചെയ്യുന്ന ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നെതന്നും പക്ഷേ, പുസ്തകത്തിെൻറ രചയിതാവ് താനല്ല എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
‘ 2017 മേയിലെ പുസ്തക പ്രകാശന ചടങ്ങിൽ പെങ്കടുക്കണമെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ക്ഷണക്കത്തിൽ പുസ്തകത്തിെൻറ രചയിതാവായി തെൻറ പേര് അച്ചടിച്ചിരിക്കുന്നതാണ് കണ്ടത്. ആ പരിപാടിയിൽ വെച്ചുതന്നെ രചയിതാവ് ഞാനല്ല എന്ന് പറഞ്ഞിരുന്നു’ എന്നും ‘എന്നാൽ അതിന് ശേഷവും പി.െഎ.ബിയും പ്രധാനമന്ത്രിയുടെ വെബ്സൈറ്റും എെൻറ പേര് തന്നെ രചയിതാവായി കൊടുത്തതായാണ് കണ്ടത്’ എന്നും ജെയിൻ ചാനലിനോട് പറഞ്ഞു.
അതേസമയം, പുസ്തകപ്രകാശനം സംബന്ധിച്ച് പി.െഎ.ബി മൂന്ന് വാർത്തക്കുറിപ്പുകളാണ് ഇറക്കിയെതന്നതാണ് രസകരം. 2017 മേയ് 25 ലെ ആദ്യ കുറിപ്പിൽ രാജേഷ് ജെയിെൻറ പുസ്തകം എന്നാണ് രേഖപ്പെടുത്തിയത്. അടുത്തദിവസത്തെ വാർത്തക്കുറിപ്പിൽ പുസ്തകരചയിതാവ് രാജേഷ് ജെയിൻ എന്നും അന്ന് വൈകീട്ട് തന്നെ പുറത്തിറക്കിയ മൂന്നാമത്തേതിൽ പുസ്തകത്തിെൻറ സംഗ്രഹണം രാജേഷ് ജെയിൻ ആണ് നടത്തിയത് എന്നുമാണ് പറഞ്ഞത്. രാജേഷ് ജെയിനിെൻറ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച പി.െഎ.ബി വക്താവ് ഫ്രാങ്ക് നൊറോണ, വാർത്തക്കുറിപ്പിൽ സംഗ്രഹണം നടത്തിയത് രാജേഷ് ജെയിൻ എന്ന് പറഞ്ഞിട്ടുെണ്ടന്നും രചയിതാവിനെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മാത്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.