സമൂഹമാധ്യമങ്ങളിൽ കവിത പങ്കുവെച്ച ഫലസ്തീനി കവയത്രിക്ക് തടവുശിക്ഷ
text_fieldsജറൂസലം: ഫലസ്തീനി കവയത്രി ദരീൻ തതവ്വുറിനെ ഇസ്രായേൽ കോടതി അഞ്ചുമാസം തടവിനു ശിക്ഷിച്ചു. മൂന്നുവർഷമായി വീട്ടുതടങ്കലിലാണ് ദരീൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കവിതയിലൂടെ തീവ്രവാദസംഘടനയെ കലാപത്തിനു പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് അവരെ ഇസ്രായേൽ ജയിലിലടച്ചത്.
2015 ഒക്ടോബറിൽ, ഫലസ്തീനികളെ അടിച്ചമർത്തുന്ന ഇസ്രാേയൽ സൈനികരുടെ ചിത്രങ്ങൾ സഹിതം ‘‘പ്രതിരോധിക്കുക, കൂട്ടേര അവർക്കെതിരെ’’ എന്നു തുടങ്ങുന്ന കവിതയാണ് ദരീൻ തതവ്വുർ എന്ന 36 കാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർന്ന് 2015 ഒക്ടോബറിൽ അവരെ അറസ്റ്റ് ചെയ്തു.
ഒാൺലൈൻ വഴി തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മേയിൽ അവർ കുറ്റക്കാരിയാണെന്ന് ഇസ്രായേൽ കോടതി വിധിച്ചു. എന്നാൽ ദരീൻ കുറ്റം നിഷേധിച്ചു. വിധിക്കെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനമുയർന്നിരുന്നു.
സമാധാനത്തിെൻറ ഭാഷയിൽ തിന്മയെ പ്രതിരോധിക്കുന്നത് സാധാരണമാണെന്നും എഴുത്തുകാർ ദിനേനയെന്നോണം അത് ചെയ്യുന്നുണ്ടെന്നും പറഞ്ഞ് അന്താരാഷ്ട്ര എഴുത്തുകാരുടെ കൂട്ടായ്മ ദരീനെ അനുകൂലിച്ച് രംഗത്തുവന്നു.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു. പ്രതിഷേധത്തിെൻറ ഭാഗമായി ഇസ്രായേൽ സൈനികരുടെ മുഖത്തടിച്ച അഹദ് തമീമിയെ എട്ടുമാസത്തെ തടവുശിക്ഷക്കുശേഷം കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.