മലബാർ സ്വാതന്ത്ര്യ സമരത്തിന് നൂറ് വയസ്സ്: ഫീച്ചർ പരമ്പരയുമായി വാരാദ്യ മാധ്യമം
text_fieldsകോഴിക്കോട്: രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനായി 1921ൽ മലബാറിൽ മാപ്പിളമാർ നയിച്ച വിപ്ലവസമരങ്ങളുടെ ന ൂറാം വാർഷികത്തിെൻറ ഭാഗമായി ഫീച്ചർ പരമ്പരയുമായി വാരാദ്യമാധ്യമം. നൂറ്റാണ്ടുകൾ നീണ്ട മലബാറിലെ സാമ്രാജ്യത ്വ വിരുദ്ധ പോരാട്ടങ്ങളുടെ വിവിധ മേഖലകൾ സ്പർശിക്കുന്ന ഫീച്ചർ പരമ്പരകൾ 2021 ആഗസ്റ്റ് വരെയുള്ള വിവിധ ലക്കങ്ങളിലായി പ്രസിദ്ധീകരിക്കും.
സ്വാതന്ത്ര്യസമര നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99ാം രക്തസാക്ഷിത്വ ദിനമാണ് ജനുവരി 21. ഇതോടനുബന്ധിച്ചാണ് ആദ്യ ഫീച്ചർ. ജനുവരി 19 ഞായറാഴ്ച പുറത്തിറങ്ങുന്ന വാരാദ്യമാധ്യമം വാരിയൻകുന്നെൻറ സമരജീവിതത്തിന് പിന്തുണയും പ്രചോദനവുമായിരുന്ന രണ്ട് പോരാളി വനിതകളെ പരിചയപ്പെടുത്തുന്നു.
ബ്രിട്ടീഷ് പട്ടാളക്കാരുടെ ക്രൂര മർദനങ്ങെള സധൈര്യം നേരിട്ട കുഞ്ഞഹമ്മദ് ഹാജിയുടെ മാതാവ് കുഞ്ഞായിശ ഹജ്ജുമ്മയുടെയും ബ്രിട്ടീഷുകാർക്കെതിരെ ആയുധവുമായി കുതിരപ്പുറത്തേറി യുദ്ധം മുന്നിൽനിന്ന് നയിച്ച ഭാര്യ മാളു ഹജ്ജുമ്മയുടെയും സംഭവബഹുലമായ ജീവിതമാണ് ‘വിപ്ലവത്തിലെ പെൺതാരകങ്ങൾ’ എന്ന തലക്കെട്ടിൽ കെ.എം. ജാഫർ ഇൗരാറ്റുപേട്ട എഴുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
കുഞ്ഞഹമ്മദ് ഹാജിയുടെ ചക്കിപ്പറമ്പൻ കുടുംബത്തിലെ നാലാം തലമുറയിൽ പെട്ട വ്യക്തി കൂടിയാണ് ചരിത്ര ഗവേഷകനായ ലേഖകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.