കടൽ കടന്നെത്തി കാതറിൻ; മലയാളം പഠിക്കാൻ മാത്രം
text_fieldsകൊച്ചി: മലയാളികൾ മാതൃഭാഷയെ കൈവിടുമ്പോൾ ആസ്േട്രലിയക്കാരി കാതറിൻ മലയാളത്തെ നെ ഞ്ചോട് ചേർക്കുന്നു. നമ്മുടെ ഭാഷയെയും സംസ്കാരത്തെയുംകുറിച്ച് പഠിക്കാൻ മാത്രമാണ് 8 0കാരി കാതറിൻ കേരളക്കരയിൽ തങ്ങുന്നത്. 2019 ജനുവരി മുതൽ മൂന്നുമാസം കേരളത്തിലുണ്ടായി രുന്നു. വിസ കാലാവധി കഴിഞ്ഞതിനാൽ സിങ്കപ്പൂരിൽ മകെൻറ അടുത്തേക്കുപോയി. വൈകാതെ വിസ പുതുക്കി വീണ്ടും കേരളത്തിലേക്ക് മടങ്ങി, മലയാളം പഠിക്കാൻ മാത്രം.
ആയുർവേദ ചികിത്സാർഥമാണ് കാതറിൻ ആദ്യം കേരളത്തിൽ വന്നത്. ചികിത്സ കഴിഞ്ഞ് നാട്ടിൽനിന്നുള്ള സഹയാത്രികർക്കൊപ്പം ചെറായി ബീച്ച് കാണാൻ പോയി. ആയുർവേദവും കേരളത്തിെൻറ കടലും കായലും കലയും സംസ്കാരവുമെല്ലാം അവരെ ആകർഷിച്ചു. 20 വർഷമായി സാക്ഷരത മിഷൻ േപ്രരകായി പ്രവർത്തിക്കുന്ന ചെറായി കണ്ണാത്തിശ്ശേരി കെ.ബി. രാജീവിെൻറ വീട്ടിലെത്തിയത് അപ്രതീക്ഷിതമായാണ്. രാജീവ് മലയാളം അധ്യാപകനാണെന്നറിഞ്ഞതോടെ കാതറിന് പഠിക്കാൻ ആഗ്രഹമായി. രാജീവിെൻറ കുടുംബത്തോടൊപ്പം താമസമാക്കിയ കാതറിൻ സാക്ഷരത മിഷനിൽ പേര് രജിസ്റ്റർ ചെയ്ത് പഠനം തുടങ്ങി.
മലയാളം പഠിച്ചാലേ കേരള സംസ്കാരം പൂർണമായി മനസ്സിലാക്കാനാവൂ എന്നാണ് കാതറിൻ പറയുന്നത്. ഇപ്പോൾ അക്ഷരങ്ങൾ വായിക്കാനും എഴുതാനും നന്നായറിയാം. വാക്കുകളും അർഥവും പഠിക്കാനുള്ള യത്നത്തിലാണ്. രാവിലെയും വൈകീട്ടും എഴുതിയും വായിച്ചുമാണ് പരിശീലനം. വീട്ടിൽ നിത്യം ഉപയോഗിക്കുന്ന മലയാളപദങ്ങളുടെ അർഥം ചോദിച്ച് മനസ്സിലാക്കും. ‘എനിക്ക് ചായവേണം’ എന്ന് മലയാളത്തിൽതന്നെ ആവശ്യപ്പെടും. യാത്രകൾക്കിടയിൽ ശ്രീനാരായണ ഗുരുവിെൻറ പ്രതിമകൾ കണ്ട കാതറിൻ, ഇൻറർനെറ്റ് പരതി ഗുരുവിെൻറ ജീവിതവും ആശയവും അടുത്തറിഞ്ഞു. ശിവഗിരിയിൽ പോകണമെന്നാണ് ആഗ്രഹം. കേരളീയ വസ്ത്രങ്ങൾ ധരിക്കാനും കേരളീയ ഭക്ഷണം കഴിക്കാനും ഇഷ്ടമാണ്. കൈകൊണ്ട് ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ രണ്ടുദിവസം ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അനായാസം അതും ചെയ്യുന്നു.
‘‘മലയാളത്തെയും മലയാളികളെയും നന്നായി അറിയണം; ഇടക്ക് നാട്ടിൽ പോകേണ്ടിവന്നാലും തിരിച്ചുവരും.. മലയാളികളുടെ സ്നേഹത്തണലിലേക്ക്...’’ -കാതറിൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.