ടോണി മോറിസൺ അന്തരിച്ചു
text_fieldsന്യൂയോർക്: വിഖ്യാത ആഫ്രോ-അമേരിക്കൻ എഴുത്തുകാരി ടോണി മോറിസൺ വിടവാങ്ങി. 88 വയസ്സായിരുന്നു. മോറിസണിെൻറ പ ്രസാധകരായ നോഫ് ആണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
1993ൽ സാഹിത്യ നൊബേല്‍ പുര സ്‍കാരം, 1988ൽസാഹിത്യത്തിനുള്ള പുലിറ്റ്‍സര്‍ പുരസ്‍കാരം എന്നിവ ലഭിച്ചു. ആഫ്രോ-അമേരിക്കൻ എഴുത്തുകാരിൽ നൊബേൽ ലഭിച്ച ആദ്യ വ്യക്തിയായിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിെൻറ നോവലുകള്‍ നേര്‍ജീവിതക്കാഴ്‍ചകളായിരുന്നു. ബിലവ്ഡ്‍, സോങ് ഓഫ് സോളമന്‍, സുല, ബ്ലൂവെസ്റ്റ് ഐ എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍.
2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‍കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡൻറ് ബറാക് ഒബാമ സമ്മാനിച്ചു.
ആഫ്രോ-അമേരിക്കൻ ജീവിതങ്ങൾ പകർത്തി അഞ്ചു ദശകത്തോളം സാഹിത്യരംഗത്ത് നിറഞ്ഞുനിന്നു. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. 1931ൽ ഒഹായോയിലെ തൊഴിലാളിവർഗ കുടുംബത്തിലായിരുന്നു ജനനം. നോവലിസ്റ്റ്, എഡിറ്റർ, പ്രഫസർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ചു.1953ൽ ഹൊവാഡ് യൂനിവേഴ്‌സിറ്റിയിൽനിന്നു ബിരുദം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.