കേരളത്തിലെ എഴുത്തുകാരുടെ നാവ് വെട്ടിക്കളഞ്ഞേക്കാം –എം. മുകുന്ദന്‍
text_fieldsകാസര്‍കോട്: കേരളത്തിലെ എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് തുടങ്ങിയ ‘ജനസംസ്കൃതി’ ദക്ഷിണേന്ത്യന്‍ സാംസ്കാരികോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരന്‍ ജനങ്ങളുടെ കൂടെനിന്ന് ലോകത്തോട് സംസാരിക്കുന്നയാളാണ്. സംസാരിക്കാന്‍ ഭാഷവേണം, നാവുവേണം. ആരെയും നിശ്ശബ്ദരാക്കണമെങ്കില്‍ എളുപ്പവഴി നാവ് വെട്ടുകയെന്നതാണ്. കേരളത്തിലെ എഴുത്തുകാര്‍ ആദ്യംചെയ്യേണ്ടത് അവരുടെ നാവ് ഇന്‍ഷുര്‍ ചെയ്യുക എന്നുള്ളതാണ്. അതാണ് അത്യാവശ്യമായി വേണ്ടത്.
നൊബേല്‍ ജേതാവായ ജെഎം കൂറ്റ്‌സെയുടെ ഒരു കഥയില്‍ ഫ്രൈഡെ എന്ന അടിമയുടെ നാവ് ഉടമ അരിഞ്ഞുകളയുന്നുണ്ട്. എഴുതാനും സംസാരിക്കാനും അറിയാത്ത ഫ്രൈഡെക്ക് സംവാദിക്കാനുള്ള ഏകമാര്‍ഗം സംസാരമായിരുന്നു. അതുകൊണ്ടുതന്നെ ഉടമ അത് അരിഞ്ഞെടുത്തു. ഈ അടിമയ്ക്ക് സംഭവിച്ച കാര്യം ഒരുപക്ഷെ നാളെ നമ്മുടെ എഴുത്തുകാര്‍ക്കും സംഭവിച്ചേക്കാം.അമേരിക്കന്‍ ഭരണകൂടത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന നോംചോസ്‌കിയും മൈക്കിള്‍ മൂറും അവിടെ നിര്‍ഭയം ജീവിക്കുമ്പോള്‍ ഇവിടെ കല്‍ബുര്‍ഗിയും പന്‍സാരെയും വധിക്കപ്പെടുന്നു.
എന്‍െറ പ്രായത്തില്‍ ഇന്‍ഷുറന്‍സ് സാധ്യമാണോ എന്നറിയില്ല. 70 കഴിഞ്ഞ ഒരാളാണ്. പക്ഷേ, ഒരുപാട് ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. അവരാണ് ഇനി ജനങ്ങളോട് സംസാരിക്കേണ്ടത്. അവര്‍ ചെയ്യേണ്ടത് നാവ് സൂക്ഷിക്കുക എന്നുള്ളതാണ്. നാവില്ലാത്ത ജനതയായി നമ്മള്‍ മാറരുത്. നമ്മള്‍ ചെയ്യേണ്ടത് പ്രതിരോധത്തിന്‍െറ മഹാസഖ്യം ഉണ്ടാക്കുക എന്നുള്ളതാണ്. ഒരുപാട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, അവയൊക്കെ പലഭാഗത്ത് ചിതറിയരീതിയിലാണ്. മുകുന്ദന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.