ശബരിമല സമരത്തിന് പിന്നിൽ ആണധികാരത്തിെൻറ പ്രാചീനഭയം –എഴുത്തുകാർ
text_fieldsതൃശൂർ: ശബരിമലയില്‍ പ്രായത്തിെൻറ അടിസ്ഥാനത്തില്‍ സ്തീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിപ്പിച്ച സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിൽ സ്വതന്ത്രതീരുമാനം എടുക്കുന്ന പെണ്ണിനോടുള്ള ആണധികാരത്തിെൻറ പ്രാചീനഭയമാണ് എന്ന് ഒരു കൂട്ടം എഴുത്തുകാർ. കാലഹരണപ്പെട്ട മത-വിശ്വാസ രാഷ്ട്രീയത്തെ പുനരുദ്ധരിക്കുന്ന ഇൗ സമരം തുല്യതയും ലിംഗനീതിയും ഉറപ്പ് നല്കുന്ന ഇന്ത്യന്‍ ഭരണഘടനക്കും സ്ത്രീകളുടെ അന്തസ്സിനും എതിരാണെന്ന് എം.ജി.എസ്. നാരായണന്, ആനന്ദ്, സാറാ ജോസഫ്, കെ.വേണു, സക്കറിയ, ബി.ആര്.പി. ഭാസ്ക്കര്‍, എം.എന്‍. കാരശ്ശേരി, കെ.ജി. ശങ്കരപ്പിള്ള, സി.ആര്. പരമേശ്വരന്, ടി.ടി. ശ്രീകുമാര്‍, കെ. അരവിന്ദാക്ഷന്, കെ.ആര്. മീര, ജോയ് മാത്യു, ശാരദക്കുട്ടി, പി. ഗീത, എം. ഗീതാനന്ദന്, സണ്ണി കപിക്കാട്, ജെ. രഘു, കല്പറ്റ നാരായണന്, സാവിത്രി രാജീവന്, മൈത്രേയന്, സി.വി. ബാലകൃഷ്ണന്, ഡോ.എ.കെ. ജയശ്രീ, പി. സുരേന്ദ്രൻ, കെ. കരുണാകരന്, പി.പി. രാമചന്ദ്രന്, പി.എന്‍. ഗോപീകൃഷ്ണന്, കെ. ഗിരീഷ് കുമാര്‍, അന്‍വര്‍ അലി, കെ. സഹദേവന്, മുരളി വെട്ടത്ത് എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.
ലോകത്തെവിടെയും മതാത്മക ആചാരാനുഷ്ഠാനങ്ങളുടെ മാറ്റങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അതത് കാലത്തെ സര്‍ക്കാറിെൻറയും നിയമവ്യവസ്ഥയുടെയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും ഇടപെടലാണ്. പാരമ്പര്യത്തിെൻറയും ആചാരത്തിെൻറയും വിശ്വാസത്തിെൻറയും പേരിലുള്ള ജാതീയവും ലിംഗപരവുമായ വിവേചനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചപ്പോഴൊക്കെ പ്രതിലോമശക്തികള്‍ അവയെ എതിര്‍ത്തത് ‘വിശ്വാസാചാരങ്ങളില്‍ ഭരണകൂടം ഇടപെടാന്‍ പാടില്ല’ എന്ന ന്യായം ഉന്നയിച്ചാണ്. ഇന്ത്യയിലാദ്യമായി അവര്‍ണ സമുദായങ്ങള്‍ക്കുണ്ടായിരുന്ന ക്ഷേത്രപ്രവേശന വിലക്ക് എട്ട് ദശകം മുമ്പ് നിയമപരമായി എടുത്തുകളഞ്ഞത് കേരളത്തിലാണ്. അന്നത്തെ സമരങ്ങളുടെ മുന്നിലുണ്ടായിരുന്ന നേതാക്കൾ ഉണ്ടാക്കിയ സമുദായ സംഘടനകളാണ് ഇന്ന് നാണംകെട്ട സമരം നടത്തുന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആചാരസംരക്ഷണത്തിനായി ഇപ്പോള്‍ നടക്കുന്ന ‘നാമജപ പ്രാര്‍ഥനായജ്ഞം’ സവര്‍ണമേല്‍ക്കോയ്മയും സ്ത്രീവിരുദ്ധതയും തിരിച്ചുകൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണ്. കേരളീയ നവോത്ഥാനത്തെതന്നെ പരിഹസിക്കലാണ്. നിയമവാഴ്ചക്ക് ഉണ്ടാകുന്ന ചെറിയ പോറൽ പോലും ആധുനിക മാനവികമൂല്യങ്ങളെ മാത്രമല്ല, ജീവിതത്തെത്തന്നെ റദ്ദാക്കുന്ന മഹാവിപത്തുകളിലേക്ക് നയിക്കും. മതേതര, ജനാധിപത്യ പാര്‍ട്ടികളിലെ നേതാക്കള്‍ വോട്ട് ബാങ്കിന് വേണ്ടി കേരളസമൂഹത്തെ പിന്നോട്ടു കൊണ്ടുപോകുന്ന ഇത്തരം സമരങ്ങളെ പിന്തുണക്കുന്നത് സാമൂഹ്യദ്രോഹമാണ്. പിന്നിട്ട അപമാനങ്ങളുടെയും വിവേചനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കാനാണോ ആഗ്രഹിക്കുന്നെതന്ന് കേരളത്തിലെ സ്ത്രീകള്‍ ആലോചിക്കണമെന്ന് അവർ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.