ഇന്ത്യൻ ശാസ്ത്രത്തിന്റെ അറിയാത്ത ഭ്രമണ പഥങ്ങൾ
text_fieldsഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണെൻറആത്മ കഥ ‘ഓർമകളുടെ ഭ്രമണ പഥം’ മൂന്ന് രീതിയിൽ വായിക്കാം. ഒന്ന് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധ ചാരക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഒരാൾ(പിന്നീട്നിരപരാധിയെന്ന് കോടതി വിധിച്ചു) തന്നെ ഭരണ കൂടവും മാധ്യമങ്ങളുംകൂടി വേട്ടയാടിയ കാല ത്തെ ക്കുറിച്ച് നടത്തുന്ന വെളിപ്പെടുത്തലും ഓർമകളുമായി. രണ്ടാമത്,ഇന്ത്യൻബഹിരാകാശഗവേഷണത്തിെൻറ ഇന്നലകളുടെ ചരിത്രമായി. മൂന്നാമത്,നമ്പിനാരായണെൻറ വ്യക്തിജീവിതത്തിെൻറ വായനയായി. മൂന്നും പ്രസക്തമെങ്കിലും
രണ്ടാമത്തെ വായനക്ക് പ്രാധാന്യംനൽകുന്നത് പലതുകൊണ്ടും ഗുണകരമാകും.
നിരവധി പ്രതിഭാശാലികളുടെ നീണ്ട കാലസമർപ്പണത്തിെൻറ, ത്യാഗത്തിെൻറ, പരാജയങ്ങളുടെഒക്കെ വേദനിപ്പിക്കുന്ന കഥകൾക്ക് മുകളിലാണ് ഇന്ത്യയുടെബഹിരാകാശശാസ്ത്രവും റോക്കറ്റ് വിജ്ഞാനവും കെട്ടിപ്പൊക്കിയിരിക്കുന്നത്. ആ വളർച്ചസാധ്യമാക്കുന്ന ആദ്യതലമുറയിൽപെട്ട ശാസ്ത്രജ്ഞനാണ് നമ്പിനാരായണൻ. പരിമിത സൗകര്യത്തിൽ, വളരെ കുറച്ച് ആളുകളുമായാണ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ്സ്റ്റേഷൻ(ടി.ഇ.ആർ.എൽ.എസ്) തുടങ്ങുന്നത്. അവിടത്തെ ആദ്യ ആളുകളിൽ ഒരാളാണ് അദ്ദേഹം. തുമ്പക്കടുത്ത കടപ്പുറത്തെ വിശാലമായഭൂമിയിൽ കെട്ടിയുയർത്തിയ പഴയ ചർച്ചും അവിടത്തെ ബിഷപ്ഹൗസുമായിരുന്നു അന്നത്തെ ടി.ഇ.ആർ.എൽ.എസ്. കാടുപിടിച്ചപള്ളിപ്പറമ്പും കടപ്പുറവും വലിയ രണ്ട് കെട്ടിടങ്ങളും മാത്രമായിരു ന്നു സമ്പത്ത്. അത്1966ലെ കഥ.
ആ കാലം അറിയാതെ വാനശാസ്ത്രത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാൾക്കും മുന്നോട്ടുപോകാനാവില്ല. കാലാവസ്ഥാ പ്രവചനം സാധ്യമാക്കുന്ന ഒരുഡാർട്ട് നമ്പി നാരായണൻ സ്വയം നിർമിക്കുന്നതിെൻറ കഥയുണ്ട് ഈ ഓർമകളിൽ. സ്ഥാപനത്തിന്സ്വന്തമായി ലെയ്ത്ത് ഇല്ല. വർക്ക് ഷോപ്പിൽ ഇല്ല. വാഹനസൗകര്യമില്ല. ബസ്കയറി പാപ്പനംകോട്ട് പോകുന്നു. ഒരു വർക്ക് ഷോപ്പിൽനിന്ന് ചെറിയ മിസൈൽ രൂപത്തിലുള്ള ഡാർട്ട് ഉണ്ടാക്കി ബസിൽ കയറിയും നടന്നും കാഴ്ചക്കാരുടെ തുറിച്ചുനോട്ടങ്ങളെ മറികടന്നും ബിഷപ്ഹൗസിൽ നമ്പി നാരായണൻ എത്തുന്നു. അത് വിജയകരമായി പരീക്ഷിക്കുന്നു. നമ്പിനാരായണനും എ.പി.ജെ. അബ്ദുൽകലാമുമടക്കം നിരവധി പേരുടെ ത്യാഗഭരിതമായ ഇത്തരം പ്രവർത്തനങ്ങളുടെ നിരവധി രംഗങ്ങളുണ്ട് പുസ്തകത്തിൽ. വിക്രം സാരാഭായി,സതീഷ് ധവാൻ, യു.ആർ. റാവു, ടി.എൻ. ശേഷൻ, ഇന്ദിര ഗാന്ധി തുടങ്ങി നിരവധി വ്യക്തികളുടെ അധികം അറിയപ്പെടാത്ത കഥകൾകൂടി നമ്പി നാരായണൻ പറയുന്നു. എ.പി.ജെ.അബ്ദുൽ കലാം അപകടത്തിൽപെടുമായിരുന്ന പൊട്ടിത്തെറി, വിക്രം സാരാഭായിയുടെ ദുരൂഹ മരണം, പി.എസ്.എൽ.വിയുടെ ആദ്യപരീക്ഷണ വിക്ഷേപണം, ഫ്രാൻസിൽ നടത്തുന്ന പഠന– തൊഴിൽ ശ്രമങ്ങൾ, പരാജയം ഉറപ്പാണെങ്കിലും നടത്തേണ്ടിവന്ന പരീക്ഷണങ്ങൾ, ബഹിരാകാശ ശാസ്ത്രജ്ഞർക്കിടയിലെ അധികാര പോരാട്ടങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങൾ നമ്പി നാരായണൻ ലളിതമായി പറയുന്നു. ഒരു പക്ഷേ, ചാരക്കേസ്ഭാഗങ്ങൾ ഒഴിവാക്കിയാണ് ആത്മകഥ എഴുതപ്പെട്ടതെങ്കിൽ അത് ബഹിരാകാശ ശാസ്ത്രത്തിെൻറ ആത്മകഥയായി മാറിയേനെ. ഒരു ശാസ്ത്രചരിത്രഗ്രന്ഥമെന്ന നിലയിൽ കൂടുതൽ അമൂല്യമായേനെ. പക്ഷേ, അത് ഒരിക്കലും സാധ്യമാകാത്ത കാലത്തിെൻറ ഇടപെടലുകളിലൂടെയാണ് നമ്പി നാരായണെൻറ ജീവിതം കടന്നുപോയത്. ഇഴപിരിക്കാനാവാത്ത വിധം ചാരക്കേസും ഐ.എസ്.ആർ.ഒയിലെ അദ്ദേഹത്തിെൻറ ജീവിതവും കെട്ടുപിണഞ്ഞിരിക്കുന്നു.
പുസ്തകത്തിലെ ചാരക്കേസ്വിവരണം നമുക്ക് അക്കാലത്തെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച കഥയുടെ മറുവശം വ്യക്തമാക്കുന്നു. എന്താണ്ചാരക്കേസ്, എങ്ങനെയാണ്കേസ്മുന്നോട്ടു പോകുന്നത്,അറസ്റ്റിലായവർഎന്തുതരം പീഡനമാണ് അനുഭവിച്ചത്, എന്തുതരം ചോദ്യം ചെയ്യലുകൾക്കാണ്അവർ വിധേയമാകുന്നത് എന്നും ഇൗ ആത്മകഥ വിശദമാക്കുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ ചോർത്തിയെന്നുള്ള ആരോപണത്തിലെ അവാസ്തവികത എത്രമാത്രം ബാലിശമാണെന്നും പുസ്തകം തുറന്നുകാട്ടുന്നു. രാജ്യത്തിനുവേണ്ടി അകമഴിഞ്ഞ് പ്രവർത്തിച്ച ശാസ്ത്രജ്ഞനോട്
‘നിനക്കീ രാജ്യത്ത് കസേരയില്ല, നീയൊരു ചാരനാണ്’ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന രംഗമുണ്ട്. അത് നമ്മെയും വേദനിപ്പിക്കുന്നു. ചാരക്കേസിെൻറ ചരിത്രം പൂർണമായി മനസ്സിലാക്കാൻ നമ്പി നാരായണെൻറആത്മകഥ പര്യാപ്തമാണ്. പുസ്തകത്തിെൻറ ഒടുവിലായി 76 പേജുകളിൽഐ.എസ്.ആർ.ഒ കേസിനെക്കുറിച്ചുള്ള സി.ബി.ഐറിപ്പോർട്ട് പൂർണമായിതന്നെ മൊഴിമാറ്റി നൽകിയിട്ടുമുണ്ട്. നമ്പി നാരായണൻ എന്ന വ്യക്തിയുടെ ജീവിതകഥയും വായിക്കേണ്ടതുതന്നെ.
ചാല കമ്പോളത്തിൽകച്ചവടക്കാരനായിരുന്ന അച്ഛെൻറ മകനായാണ് നമ്പി നാരായണെൻറ ജനനം. പഠനം, പുകളൂരിലെ പഞ്ചസാര കമ്പനിയിലെ ജീവിതം തുടങ്ങിഓർമകളുടെ വലിയ ഏടുകൾ പുസ്തകത്തിൽ ചുരുൾ നിവർത്തുന്നുണ്ട്. ‘അധികം മധുരിക്കാത്ത പഞ്ചസാരത്തരി’ എന്ന അധ്യായം ശാസ്ത്രജ്ഞനാകുന്നതിനുമുമ്പുള്ള ഗ്രന്ഥകർത്താവിെൻറ തൊഴിൽ ജീവിതമാണ്. അവിടത്തെ ജോലി ഉപേക്ഷിച്ച് യാദൃച്ഛികമായി കാണുന്ന പത്ര പരസ്യം പിന്തുടർന്ന് ശാസ്ത്രത്തിെൻറ പടവുകൾ അദ്ദേഹം കയറുന്നു. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രത്തിെൻറ ഏറ്റവും മുകൾ തട്ടിലെത്തേണ്ട വ്യക്തിയുടെ ജീവിതം ചാരക്കേസിൽ തട്ടി പൊടിഞ്ഞുപോകുന്നു. കേസിന് ശേഷമുള്ള നിയമവ്യവഹാരങ്ങളുടെ ലക്ഷ്യവും നമ്പി നാരായണൻ മൂടിവെക്കുന്നില്ല. ഈപുസ്തകം മറ്റൊന്നുകൂടി വ്യക്തമാക്കുന്നുണ്ട്, പൊലീസ് ഉൾെപ്പടെയുള്ള അന്വേഷണ ഏജൻസികളുടെ ദയനീയമായ അവസ്ഥ. ചാരക്കേസ്ഉടലെടുത്ത് രണ്ട് വ്യാഴവട്ടങ്ങൾ പൂർത്തിയാകുമ്പോഴും നമ്മുടെ അന്വേഷണ ഏജൻസികളുടെ രീതികൾ, അധികാര പ്രയോഗങ്ങൾ ഒട്ടും മാറിയിട്ടില്ലെന്ന് സമകാലിക അനുഭവങ്ങൾ തെളിയിക്കുന്നു. രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് ശാസ്ത്രീയത ഒട്ടുമില്ലെന്ന് നമ്പി നാരായണനും അടിവരയിടുന്നു. മാധ്യമപ്രവർത്തകനും സംവിധായകനുമായ ജി. പ്രജേഷ് സെന്നാണ്പുസ്തകത്തിെൻറ രചന നിർവഹിച്ചിരിക്കുന്നത്.സമീപകാലത്ത് ഏറ്റവും പ്രഫഷനലായി രചിക്കപ്പെട്ട ജീവചരിത്രമാണ് ‘ഓർമകളുടെ ഭ്രമണപഥം’. സ്വയം പുകഴ്ത്തലുകളില്ലാതെ, ജീവിതത്തിെൻറ നാടകീയതകൾ അതുപോലെ എഴുത്തിലും പടർത്തിയ, ഒട്ടും മടുപ്പുളവാക്കാത്ത പുസ്തകവും അതിെൻറ എഴുത്തുരീതികളും ശ്ളാഘിക്കപ്പെടേണ്ടത് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.