െപരുമാൾ മുരുകെന ഇനി ലോകം വായിക്കും
text_fieldsചെന്നൈ: ജാതി സംഘടനകളുടെ ഭീഷണിയിൽ എഴുത്ത് നിർത്തുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്ത തമിഴ് എഴുത്തുകാരൻ െപരുമാൾ മുരുകനെ ഇനി ലോകം തിരിച്ചറിയും. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കൃതികളുടെ പ്രസിദ്ധീകരണാവകാശം വിവിധ കമ്പനികൾ സ്വന്തമാക്കി. വിവാദ നോവലായ ‘മാതൊരുഭാഗെൻറ’ ഇംഗ്ലീഷ് പരിഭാഷയായ ‘വൺ പാർട്ട് വുമൺ’, പുതിയ നോവലായ ‘പൂനാച്ചി’യുടെ (ഒരു കറുത്ത ആടിെൻറ കഥ) എന്നീ കൃതികളുടെ അമേരിക്കൻ പ്രസിദ്ധീകരണാവകാശം ‘ഗ്രോവ് അറ്റ്ലാൻറിക് കമ്പനി’ സ്വന്തമാക്കി.
‘മാതൊരു ഭാഗൻ’ നോവൽ ജർമനി, ചെക് റിപ്പബ്ളിക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും ‘പൂനാച്ചി’ കൊറിയയിലും പ്രസിദ്ധീകരിക്കാനുള്ള കരാറുകളും പൂർത്തിയായതായി മൂലകൃതിയുടെ പ്രസാധകരായ ‘കാലച്ചുവടി’െൻറ എം.ഡി കണ്ണൻ വ്യക്തമാക്കി. ‘കാലച്ചുവട്’ പ്രസിദ്ധീകരണ സ്ഥാപനവുമായി കമ്പനികൾ കരാറിലെത്തി. എഴുത്തിെൻറ പേരിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽ വളഞ്ഞിട്ട് ആക്രമിക്കപ്പെട്ട പെരുമാൾ മുരുകെൻറ ‘വൺ പാർട്ട് വുമൺ’ എന്ന പുസ്തകത്തിെൻറ ഒരുലക്ഷം കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. നോവൽ െചറിയ മാറ്റങ്ങളോടെയാകും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുക. പെരുമാൾ മുരുകെൻറ എഴുത്ത് ജിജ്ഞാസയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം ലോകോത്തര കഥാകാരനാണെന്നും ‘ഗ്രോവ് അറ്റ്ലാൻറിക്കി’െൻറ സീനിയർ എഡിറ്റർ പീറ്റർ ബ്ലാക്ക് സ്റ്റോക്ക് പറയുന്നു. തമിഴ് മണ്ണിെൻറ സംസ്കാരവും ജീവിതവും മനോഹരമായി ആ കഥകളിൽ പ്രതിഫലിക്കുന്നുണ്ട്.
അസ്തിത്വവും ജാതിയും തമ്മിലുള്ള ഏറ്റുമുട്ടലുകളും സ്നേഹവും കുടുംബബന്ധങ്ങളും ശക്തമായി അവതരിപ്പിക്കുന്ന കൃതികൾ പാശ്ചാത്യ േലാകത്ത് വേറിട്ടതാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ കരാറിൽ വളരെ സന്തോഷവാനാണെന്ന് െപരുമാൾ മുരുകനും പ്രതികരിച്ചു. തമിഴ് സാഹിത്യം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്നത് ഗൗരവമായ കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല. ഇതൊരു തുടക്കമാവെട്ടയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.