2017ൽ ഏറ്റവും കൂടുതൽ പേർ അന്വേഷിച്ച വാക്ക്- ഫെമിനിസം
text_fieldsവാഷിങ്ടൺ: 2017ൽ ഏറ്റവും കൂടുതൽ പേർ അന്വേഷിച്ച വാക്ക് 'ഫെമിനിസം' ആണെന്ന് പ്രശസ്ത ഓൺലൈൻ ഡിക്ഷണറിയായ മെറിയം വെബ്സ്റ്റർ. ഈ വർഷം സംഭാഷണങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കായതിനാൽ ഓൺലൈൻ ഡിക്ഷണറിയിൽ അർഥമന്വേഷിച്ച് ഏറ്റവുമധികം പേർ തിരഞ്ഞ വാക്കായിരുന്നു ഫെമിനിസം. അതിനാൽ 2017ലെ വാക്കായി ഫെമിനിസത്തെ തെരഞ്ഞെടുത്തുവെന്നും മെറിയം വെബ്സ്റ്റർ അറിയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഡിക്ഷണറിയാണ് മെറിയം വെബ്സ്റ്റർ.
ജനുവരിയിൽ നടന്ന വനിത മാർച്ചിനോടനുബന്ധിച്ചാണ് ഈ വാക്ക് ഏറ്റവുമധികം പേർ തിരഞ്ഞത്. അതിനിടെ, അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കെല്യാൻ കോൺവെയ് ഞാനൊരു 'ഫെമിനിസ്റ്റല്ല' എന്ന് പറഞ്ഞതും ഈ വാക്കിന്‍റെ മൂല്യം വർധിപ്പിച്ചു.
റെക്യൂസ്, എംപതി, ഡൊട്ടഡ്, സിസിഗി, ജിറോ, ഫെഡറലിസം, ഹറികെയ്ൻ, ഗാഫ് എന്നിവയാണ് കൂടുതൽ പേർ തിരഞ്ഞ മറ്റ് വാക്കുകൾ. ഉത്തര കൊറിയൻ ഭരണാധികാരി ജിങ് യോങ് ഉൻ, യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഡൊട്ടഡ് എന്ന് വിളിച്ചതാണ് ആ പദം ഏറ്റവും കൂടുതൽ പേർ തിരയാൻ കാരണം. ഒസ്കാർ അവാർഡ് പ്രഖ്യാപനത്തിലെ ചിത്രത്തിന്‍റെ പേര് മാറി പറഞ്ഞതിലെ അബദ്ധമാണ് ഗാഫ് എന്ന വാക്ക് തിരയാനുള്ള കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.