മോഹന്‍ലാലിന് നല്‍കിയ ‘കര്‍ണഭാരം’
text_fieldsതിരുവനന്തപുരം: 1984ലാണ് ‘കര്‍ണഭാരം’ എന്ന സംസ്കൃതനാടകം കാവാലം ഒരുക്കിയത്. 2001ല്‍ നടന്‍ മോഹന്‍ലാല്‍ ആ നാടകത്തില്‍ അഭിനയിച്ചതോടെ ‘കര്‍ണഭാരം’ താരപദവിയിലേക്ക് ഉയര്‍ന്നു. നാടകത്തില്‍ അഭിനയിക്കാന്‍ ലാലിന് താല്‍പര്യമുണ്ടെന്നറിഞ്ഞ് കാവാലം തിരുവനന്തപുരത്തേക്ക് വിളിക്കുകയായിരുന്നു. നാടകത്തിന്‍െറ കാസറ്റും സംഭാഷണങ്ങളും ലാലിന് എത്തിച്ചുകൊടുത്തു. നാടകത്തിലെ മുഴുവന്‍ സംസ്കൃതസംഭാഷണങ്ങളും മന$പാഠമാക്കിയാണ് ലാല്‍ റിഹേഴ്സല്‍ ക്യാമ്പിലത്തെിയത്. പിന്നീട് രാവിലെ മുതല്‍ രാത്രി വരെ പരിശീലനമായിരുന്നു.
10 ദിവസം കൊണ്ടാണ് നാടകം പൂര്‍ത്തിയായത്. ഉച്ചക്ക് ഊണുകഴിക്കാന്‍ വീട്ടില്‍ പോയതൊഴിച്ചാല്‍ മുഴുവന്‍ സമയവും ലാല്‍ റിഹേഴ്സല്‍ ക്യാമ്പില്‍ തന്നെയുണ്ടായിരുന്നു. ‘കര്‍ണഭാരം’ ആദ്യം ഡല്‍ഹിയില്‍ അവതരിപ്പിച്ചപ്പോള്‍ ലാലിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. പിന്നീട് പലയിടങ്ങളിലും ലാല്‍ കര്‍ണനായി വേദിയിലത്തെി. കാളിദാസന്‍െറ ‘വിക്രമോര്‍വശീയം’ നാടകമായി അവതരിപ്പിക്കാന്‍ ലാലിന് താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, സിനിമാഭിനയത്തിന്‍െറ തിരക്കില്‍ പൂര്‍ത്തിയാക്കാത്ത കവിതപോലെ അതും അവശേഷിച്ചു.
ചലച്ചിത്രഗാനരചനയിലും കാവാലം സജീവമായിരുന്നു. നാടകത്തിന് കൂടുതല്‍ സമയം ചെലവിടേണ്ടി വന്നപ്പോള്‍ പാട്ടെഴുത്തില്‍ അധികം ശ്രദ്ധിക്കാനായില്ല. 1982ല്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ‘ആലോലം’ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പാട്ടെഴുതിയത്. പിന്നീട് നാല്‍പതിലേറെ സിനിമകള്‍ക്ക് അദ്ദേഹത്തിന്‍െറ തൂലിക ചലിച്ചു. ഒരിക്കലും തിരക്കുള്ള പാട്ടെഴുത്തുകാരനാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴത്തെ പാട്ടെഴുത്തുരീതിയോട് അല്‍പം പോലും താല്‍പര്യവുമില്ല. ‘ഉത്സവപ്പിറ്റേന്ന്’ എന്ന സിനിമക്കുവേണ്ടി ‘പുലരിത്തൂമഞ്ഞു തുള്ളിയില്‍’ എന്ന വരികളെഴുതി സംഗീതസംവിധായകന്‍ ദേവരാജന് ഫോണിലൂടെ പറഞ്ഞുകേള്‍പ്പിക്കുകയായിരുന്നു. എക്കാലത്തെയും ഹിറ്റ് ഗാനമായി അതു മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.