അഷിത: മുറിവുകളുെട കഥാകാരി
text_fieldsമലയാള സാഹിത്യത്തിൽ സവിശേഷമായ സ്ഥാനം അഷിതക്കുണ്ട്. വാക്കുകൾക്കിടയിലെ നിശ്ശബ് ദതയിലും വളരെ സവിശേഷമായ മൗനത്തിലും അവർ കഥയെ ജീവസ്സുറ്റതാക്കി എന്നതാണത്. വലിയ ക്ഷോഭങ്ങൾ വാക്കുകളിൽ പ്രത്യക്ഷരൂപമായി ഏതു നിമിഷവും വന്നേക്കാവുന്ന അനേകം കഥാസന ്ദർഭങ്ങൾ അഷിതയുടേതായിട്ടുണ്ട്. ദാമ്പത്യത്തിലായാലും ദാമ്പത്യത്തിന് പുറത്തായാല ും കഥാപാത്രങ്ങൾ, പക്ഷേ, അങ്ങേയറ്റം ധ്വനിപ്രധാനമായി മാത്രം പെരുമാറി. നോവേറ്റ് എഴുതി യ ആ കഥകൾ എഴുതുേമ്പാൾ വാക്കുകൾക്ക് നോവാതിരിക്കാൻ പ്രയത്നിക്കുന്നത് കാണാം. ‘ഒ ത്തുതീർപ്പുകൾ’ എന്ന കഥയിലായാലും ‘ശിവേന സഹനർത്തനം’ എന്ന രചനയിലായാലും. ഇൗ രണ്ടു കഥകൾക്ക് പതിറ്റാണ്ട് കാലങ്ങളുടെ വ്യത്യാസമുള്ളപ്പോഴും ധ്വനിയുടെ ആഴവും മുഴക്കവും രാകി മിനുക്കിയ നിലയിലായി എന്നേ ഉള്ളൂ.
മാധവിക്കുട്ടിയുടെ തുടർച്ചയാണ് എന്നു പറയാം. എന്നാൽ, അഷിതയുടെ കഥകളുെട ഭാവരൂപങ്ങളിൽ അത് തെല്ലും ഉണ്ടായിരുന്നില്ലതാനും. മാധവിക്കുട്ടി ശരീരസാന്നിധ്യത്തെ തന്നെ കഥയിൽ ഉപയോഗിച്ചു. ഭൗതികതയുടെ എക്സിബിഷൻ തന്നെ മാധവിക്കുട്ടി നിരത്തി. എന്നാൽ, അഷിതയിൽ ശരീരം ഉപയോഗിക്കപ്പെട്ടതേയില്ല. ‘അത് ഞാനായിരുന്നു’ എന്ന അഭിമുഖ പുസ്തകത്തിനുവേണ്ടി അഷിതയുമായി സംസാരിക്കുേമ്പാൾ ഞാൻ ഇൗ പ്രശ്നം എടുത്തിടുകയുണ്ടായി. അവർ പറഞ്ഞു: ‘‘എനിക്ക് ശരീരം ഒരു ഉപാധിയോ വിശദാംശ രൂപകമോ ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ല’’. മാധവിക്കുട്ടി ഭൗതിക ശരീരത്തെ ആത്മീയ വസ്തുവായിട്ട് കഥയിൽ പരിവർത്തിപ്പിച്ചു. അഷിതയിൽ ശരീര വിരുദ്ധമായ ആത്മീയ പ്രകാശങ്ങൾ സഞ്ചരിച്ചു.
എഴുപതുകളിൽ തെൻറ തൂലിക കഥക്കായി എടുത്തുയർത്തുേമ്പാൾ അവരുടെ തൊട്ടു മുൻതലമുറയിലെ മഹാമേരുവായി മാധവിക്കുട്ടി നിൽക്കുന്നുണ്ടായിരുന്നു. അവരെ മറികടക്കുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നിട്ടും അഷിത തേൻറതായ ഒരിടം മലയാള കഥാസാഹിത്യത്തിൽ ഉറപ്പിച്ചത് ആത്മാവിഷ്കാരത്തിെൻറ ആഴങ്ങളിൽ ജീവിക്കാൻ പോയി എന്നതുകൊണ്ട് മാത്രമാണ്. അഷിത തനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയെ മറികടന്നതെങ്ങനെയാണെന്ന് അഭിമുഖ പുസ്തകമായ ‘അത് ഞാനായിരുന്നു’ എന്ന കൃതിയിൽ സവിസ്തരം പറയുന്നുണ്ട്.
വീടിെൻറ അകത്തളങ്ങളിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾക്ക് അവർ കഥയിൽ വാക്കുകൾ നൽകി. വീടിനകത്തെ ഇരുട്ടുപിടിച്ച മുറികളിൽനിന്ന് ജനാല വഴി പുറംലോകത്തെ പിടിെച്ചടുത്ത കഥകളായിരുന്നു അവരുടേത്. ആത്മപീഡനത്തിെൻറ നിശ്ശബ്ദമായ മുറിവുകളായിരുന്നു അവരുടെ മിക്ക കഥകളും. കിട്ടാതെപോയ സ്നേഹത്തിെൻറ ആ നിശ്ശബ്ദമായ നിലവിളി കഴിഞ്ഞദിവസം പാതിരാത്രിയിൽ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ കെട്ടടങ്ങി. പക്ഷേ, അവരുടെ കഥകൾ കേരളീയ സ്ത്രീ ജീവിതത്തിെൻറ ചലനാത്മകമായ ചരിത്ര ബിംബമായി തുടർന്നും നിലകൊള്ളും.
എഴുതാനുള്ള പേപ്പറിനുവേണ്ടി പോലും പൊരുതേണ്ടി വന്ന ഒരു കഥാകാരിയുടെ ജീവിത കഥ കേട്ട് നടുങ്ങുേമ്പാൾ അവർ അർബുദരോഗവുമായി പൊരുതുകയായിരുന്നു. അലങ്കാരങ്ങളുടെ ഉൾത്തേങ്ങലുകൾ കഥയിൽനിന്ന് കണ്ടെടുക്കപ്പെട്ടത് മരണാസന്ന കാലത്തിലായിപ്പോയി എന്നത് മലയാള ഭാവുകത്വത്തിെൻറ വേദനയായി ഇതെഴുതുേമ്പാഴും അന്തരീക്ഷത്തിലുണ്ട്. വേദനയുടെ ഏകാന്തമായ കടൽ അവർ കഥയിലൂടെ മറികടന്ന് ജീവിതത്തിനക്കരെയെത്തി. മലയാളി അഷിതയോട് ചെയ്ത ഒരു തെറ്റുണ്ട്. വിവാദങ്ങളിലോ ബഹളങ്ങളിലോ ആൾക്കൂട്ടങ്ങളിലോ അഭിരമിക്കാൻ കൂട്ടാക്കാതെ നിശ്ശബ്ദം കടന്നുപോയ ഒരെഴുത്തുകാരിയെ ആഴത്തിൽ തിരിച്ചറിയാൻ ഒേട്ടറെ വൈകി.
അഷിത ഇതൊന്നും കാര്യമായിെട്ടടുക്കാതെ ആത്മീയതയുടെ ചിഹ്നങ്ങൾ നോക്കി സംസാരിച്ചു. ‘വചനം കവിത’കളുടെ സ്വതന്ത്ര വിവർത്തനമായും ജലാലുദ്ദീൻ റൂമിയുടെ മസ്നവി പരിഭാഷയായും അതങ്ങനെ സഞ്ചരിച്ചു. അവരുടെ ജീവിതത്തിൽ ഗുരുനിത്യ ചൈതന്യയതി ഒരു നിമിത്തമായിത്തീർന്നു. കുട്ടികൾക്കുവേണ്ടി അവർ രചിച്ച കൃതികൾക്കും സവിശേഷമായ കാന്തി ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.