കഥാകാരനില്ലാതെ ‘കഥവീട്’
text_fieldsകണ്ണൂർ: ബാല്യകാലത്തെ ദാരിദ്ര്യത്തെ അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഇല്ലാതാക്കാൻ ശ്രമിക ്കുന്നതിനിടെ കാലിടറിയ കഥാകാരൻ അഷ്റഫ് ആഡൂർ വിടവാങ്ങുേമ്പാൾ ‘കഥവീട്’ മൂകമാ ണ്. മസ്തിഷ്കാഘാതത്താല്‍ ജീവിതം തകര്‍ന്നുപോയ അവസ്ഥയിൽ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വീടൊരുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം വഴികാട്ടിയതും അഷ്റഫിെൻറ അക്ഷര ങ്ങൾ തന്നെ.
അഷ്റഫിെൻറപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാണ് വീടിെൻറ പ്രാരംഭപ്രവൃത്തി ആരംഭിച്ചത്. എഴുത്തുകാരനായ ഇയ്യ വളപട്ടണം കണ്‍വീനറും കെ.പി. സുധാകരന് ചെയര്‍മാനുമായ കമ്മിറ്റിയാണ് വീടുപ്രവൃത്തി ഏറ്റെടുത്തത്. 2016 ജനുവരി 10ന് അവർ ആ വീട് അഷ്റഫിെൻറ കുടുംബത്തെ ഏൽപിച്ചു.
‘‘അക്ഷരം അറിയാത്ത ഉമ്മയാണ് എന്നെ എഴുത്തുകാരനാക്കിയത്. ചെറിയ ക്ലാസില്‍ ഖലീഫ ഉമറിെൻറ പാഠം പഠിക്കാനുണ്ടായിരുന്നു. ഓരോ ദിവസവും ഉമ്മ എന്നെക്കൊണ്ട് പാഠം വായിപ്പിക്കും. വിശന്നുപൊരിഞ്ഞ മക്കള്‍ക്കുമുന്നില്‍ ഒരു നേരത്തെ ആഹാരം നല്കാന് കഴിയാത്ത ഒരമ്മയുണ്ട് ആ കഥയിൽ. ഓരോ രാത്രിയിലും ചോറ് വേവുന്നുണ്ടെന്ന് കളവുപറഞ്ഞ് കലത്തില്‍ വെറുതെ കൈയിലിട്ട് ഉമ്മ ഇളക്കിക്കൊണ്ടിരിക്കും.
വിശപ്പ് സഹിക്കാനാവാതെ കരഞ്ഞുകരഞ്ഞ് കുട്ടികള്‍ തളര്‍ന്നുറങ്ങും. ഒടുവില്‍ പട്ടിണിബാധിച്ച കുടുംബത്തെ നല്ലവനായ ഭരണാധികാരി ഉമര്‍ രക്ഷപ്പെടുത്തുന്നതാണ് കഥ. കഥാന്ത്യം വായിക്കുമ്പോള്‍ ഉമ്മയുടെ കണ്ണുനിറയും. എന്നിട്ടും ഓരോ ദിവസവും പറയും - ആളില്ലാത്തവര്‍ക്ക് അല്ലാഹു തുണ...’’ തെരഞ്ഞെടുത്ത കഥകളിലെ ആമുഖത്തില്‍ എഴുത്തുകാരൻ പറഞ്ഞുവെക്കുന്നു.
സാമാന്യവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അഷ്റഫ് വാര്പ്പുതൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുേമ്പാഴും അക്ഷരങ്ങളുടെ കൂട്ടു വിട്ടില്ല. നിരന്തരം മനോഹരമായ കഥകൾ ആ തൂലികയിൽ പിറന്നു. മറ്റുപല ജോലികളും ചെയ്തശേഷം കണ്ണൂര്‍ സിറ്റി ചാനലിലെ റിപ്പോര്‍ട്ടറായി.
പച്ചമനുഷ്യനായി എഴുത്തും മാധ്യമപ്രവർത്തനവും മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയായിരുന്നു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായത്. അഷ്റഫ് പോയതോടെ നിങ്ങൾ ഇനി വരില്ലല്ലോ എന്ന ആധി കുടുംബം പങ്കുവെക്കുേമ്പാൾ ചേർത്തുപിടിക്കാൻ ഇനിയും ഞങ്ങളുണ്ടാകുെമന്ന ഉറപ്പാണ് സുഹൃത്തുക്കൾക്ക് നൽകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.