കോഴിേക്കാെട്ട ബഷീർ സ്മാരകം തടസ്സങ്ങളിൽ നീണ്ടുപോകുന്നു
text_fieldsകോഴിക്കോട്: വിടപറഞ്ഞ് കാൽ നൂറ്റാേണ്ടാടടുക്കുേമ്പാഴും വൈക്കം മുഹമ്മദ് ബഷീറിന് അർഹമായ സ്മാരകം നിർമിക്കാനായില്ല. 1994 ജൂലൈ അഞ്ചിനാണ് അദ്ദേഹം വിടപറഞ്ഞത്. ഏതാണ്ട് ഒരു കോടിയോളം രൂപയാണ് സർക്കാർ ഗ്രാൻറും പലിശയും സഹിതം വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ പേരിൽ ബാങ്കിലുള്ളത്. ഭൂമി ലഭ്യമാക്കി സമിതിയുടെ പേരിൽ രജിസ്റ്റർ ചെയ്താലേ തുക വിനിയോഗിക്കാനാവൂ. ഏതാണ്ട് പത്തു വർഷത്തോളമാണ് നഗരത്തിലും പരിസര പ്രദേശത്തുമായി ഭൂമി കണ്ടെത്താൻ ശ്രമങ്ങൾ നടന്നത്. ക്രിയാത്മക ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനാൽ ഭൂമികണ്ടെത്തൽ അനന്തമായി നീളുകയാണ്.
2006ലെ സർക്കാറാണ് സ്മാരകം നിർമിക്കാൻ തീരുമാനമെടുത്തത്. 2008ലെ ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് തീരുമാനം പ്രഖ്യാപിക്കുകയും ആദ്യ ഗഡുവായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബി ചെയർമാനും എം.ടി. വാസുദേവൻ നായർ വൈസ് ചെയർമാനുമായി 19 അംഗ സമിതി രൂപവത്കരിച്ചു.
നഗരസഭ പരിധിയിലെ നിരവധി സ്ഥലങ്ങൾ പരിഗണിച്ചെങ്കിലും അനുയോജ്യമല്ലാത്തതിനാൽ ഒഴിവാക്കി. അവസാനം അശോകപുരത്ത് ജവഹർ നഗറിൽ ഒരേക്കർ സ്ഥലം അനുവദിക്കാൻ 2008 ഡിസംബർ 12ന് നടന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഇൗ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചിലർ രംഗത്തുവന്നതോടെ അത് മുടങ്ങി. എന്നാൽ, പിന്നീട് കോസ്റ്റ് ഗാർഡ് ഇൗ ഭൂമി ഏറ്റെടുക്കുകയായിരുന്നു.
പിന്നീട് മുൻ സർക്കാറിലെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ചെയർമാനും കാവിൽ പി. മാധവൻ സെക്രട്ടറിയുമായി ബഷീർ സ്മാരക സമിതി പുനഃസംഘടിപ്പിച്ചു. ഡോ. ആർസു വൈസ് ചെയർമാനും അന്നത്തെ ജില്ല കലക്ടർ എൻ. പ്രശാന്ത് ട്രഷററുമായിരുന്നു. സമിതി സരോവരത്തിലെ മലബാർ കൾചറൽ വില്ലേജിൽ സ്മാരകം നിർമിക്കാൻ ശ്രമം നടത്തി. സ്ഥലം സംബന്ധിച്ച് ടൂറിസം വകുപ്പുമായി ചർച്ചകൾ നടത്തി. മുൻ കലക്ടർ കെ.വി. മോഹൻകുമാറിനെ തുടർ ചർച്ചകൾക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇതും സാേങ്കതിക തടസ്സങ്ങളിൽ നീണ്ടുപോയി.
അവസാനമായി കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് െഎസക് എല്ലാ ജില്ലയിലും സാംസ്കാരിക കേന്ദ്രം നിർമിക്കുമെന്നും കോഴിക്കോട്ട് അത് ബഷീറിെൻറ പേരിലായിരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, ഇതുസംബന്ധിച്ചും തുടർ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ബഷീറിെൻറ മകൻ അനീസ് ബഷീർ പറയുന്നത്.
സാഹിത്യത്തെ പരിപോഷിപ്പിക്കാനും ഗവേഷണം നടത്താനുമുള്ള ഒരിടമായി കോഴിക്കോട്ട് സ്മാരകം ഉണ്ടാവേണ്ടത് സാഹിത്യപ്രേമികളുടെയും നാടിെൻറയും ആവശ്യമാണെന്നും പണം കൈയിലുണ്ടായിട്ടും അതിന് സാധിക്കാത്തത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ബഷീർ ജീവിച്ചതും ഏറെ പ്രിയപ്പെട്ടതുമായ നഗരത്തിൽ സ്മാരകം സ്വപ്നമായി അവശേഷിക്കവേ ജന്മനാടായ തലയോലപ്പറമ്പിൽ സ്മാരകം നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.