ഉറുദു കവി ഖ്വാവി ദസ്നവിയുടെ 87ാം പിറന്നാളിന് ഗൂഗിളിന്‍റെ ആദരവ്
text_fieldsന്യൂഡൽഹി: ഉറുദു കവി ഖ്വാവി ദസ്നവിയുടെ 87ാം പിറന്നാളിന് ഗൂഗിളിന്‍റെ ആദരവ്. ഡൂഡിലിൽ ദസ്നവിയുടെ ചിത്രം ചേർത്തും ഗൂഗിൾ എന്ന് ഉറുദുവിൽ എഴുതിയുമാണ് കമ്പനി ആദരവ് വ്യക്തമാക്കിയത്.
1930ൽ ബീഹാറിലെ ദസ്ന ഗ്രാമത്തിൽ ജനിച്ച ഖ്വാവി ഇന്ത്യയിലെ ഉറുദു സാഹിത്യത്തിന്‍റെ വളർച്ചയിൽ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്. ഭോപ്പാൽ സെയ്ഫിയ കോളേജിൽ നിന്നും ഉറുദു വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹത്തിന്‍റെ ശിഷ്യൻമാർ പലരും പ്രശസ്ത പണ്ഡിതരും സാഹിത്യകാരൻമാരുമാണ്. ജാവേദ് അക്തറും ഇക്ബാൽ മസൂദും വരെ ഇക്കൂട്ടത്തിൽ പെടുന്നു. നിരവധി ലേഖനങ്ങളും കൃതികളും അദ്ദേഹം ഉറുദു സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 2011 ജൂലൈ ഏഴിന് അദ്ദേഹം അന്തരിച്ചു.
‘സാത്ത് താഹിരെൻ,’ ‘മോട്ടാല-ഇ-കൊതൂത് ഗലിബ്,’ ‘തലാഷ്-ഇ-ആസാദ്,’ തുടങ്ങിയവയാണ് ദസ്നവിയുടെ പ്രധാന കൃതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.