Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2019 3:58 AM GMT Updated On
date_range 11 Jun 2019 3:58 AM GMTഗിരീഷ് കർണാട്: എഴുത്തിലും ജീവിതത്തിലും അഗ്നി പടർത്തിയ പ്രതിഭ
text_fieldsbookmark_border
ബംഗളൂരു: എഴുത്തിലും ജീവിതത്തിലും സത്യസന്ധത പുലർത്തിയ സാഹിത്യകാരന്മാരിലൊരാളാ യിരുന്നു തിങ്കളാഴ്ച അന്തരിച്ച ഗിരീഷ് കർണാട്. ചലച്ചിത്രകാരനും നാടകക്കാരനുമെ ന്ന കലാപരിവേഷത്തിലുപരി വർഗീയതയുടെ വിഷകാലത്ത് ജീവൻപോലും ഭീഷണിയിൽനിൽക്കെ സാമൂഹിക നീതിക്കും ലിംഗസമത്വത്തിനുംേവണ്ടിയും ഫാഷിസത്തിനെതിരെയും മരണംവരെ ശബ്ദമുയർത്താനായി എന്നതുതന്നെയാണ് ഗിരീഷ് കർണാട് എന്ന ബഹുമുഖപ്രതിഭയെ വ്യത്യസ്തനാക്കുന്നത്. ഗിരീഷ് കർണാട് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടന്ന ഗൗരി ലങ്കേഷ് അനുസ്മരണത്തിലും ഒക്ടോബറിൽ നടന്ന ബാംഗ്ലൂർ സാഹിത്യോത്സവത്തിലുമായിരുന്നു. അർബൻ നക്സലുകളെന്ന പേരിൽ മോദി സർക്കാർ മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്ന സമയമായിരുന്നു അത്. ഗൗരി ലേങ്കഷ് അനുസ്മരണത്തിൽ ‘ഞാനും അർബൻ നക്സലാണ്’ എന്ന പ്ലക്കാർഡും കഴുത്തിൽ തൂക്കി ഗിരീഷ് കർണാട് ഭരണകൂടത്തെ വെല്ലുവിളിച്ചു. നക്സലുകളോ തീവ്രവാദികളോ ചെയ്യുന്നതല്ല; പൊലീസിെൻറ ചെയ്തിയാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് അന്ന് കർണാട് ഓർമിപ്പിച്ചു.
ഗൗരി ലേങ്കഷ് കൊലപാതകത്തിെൻറ മുഖ്യസൂത്രധാരനായ അമോൽകാലെയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ 34 പേരുടെ ഹിറ്റ്ലിസ്റ്റിൽ ഗിരീഷ് കർണാടുമുണ്ടായിരുന്നുവെന്നും ഗൗരിക്കു മുന്നേ അദ്ദേഹത്തിെൻറ പേരാണുണ്ടായിരുന്നതെന്നും അന്വേഷണസംഘം വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു കർണാടിെൻറ ‘അർബൻ നക്സൽ’ പ്രതിഷേധം. ധാർവാഡിൽ ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് പ്രഫ. എം.എം. കൽബുർഗി കൊല്ലപ്പെട്ടപ്പോൾ ഗൗരി ലേങ്കഷ് അടക്കമുള്ളവരോടൊപ്പം ബംഗളൂരുവിൽ നടന്ന പ്രതിഷേധക്കൂട്ടായ്മയുടെ മുന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു.
സമാനരീതിയിൽ പിന്നീട് ഗൗരി ലേങ്കഷ് വധിക്കപ്പെട്ടപ്പോഴും പ്രതിഷേധനിരയിലെത്തി. കൽബുർഗിയുടെയും ഗൗരിയുടെയും കൊലപാതകങ്ങളെ തുടർന്ന് കർണാടക സർക്കാർ ഗിരീഷ് കർണാടിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
സാഹിത്യ നൊബേൽ ജേതാവായ വി.എസ്. നയ്പാളിെൻറ മുസ്ലിം വിരോധത്തെ കർണാട് തുറന്നെതിർത്തത് ഏറെ ചർച്ചയായിരുന്നു. 2012ൽ ടാറ്റാ ലിറ്റററി ഫെസ്റ്റിലായിരുന്നു ഇത്. മുമ്പ് ഇതേ ഫെസ്റ്റിൽ നയ്പാളിനെ ആദരിച്ചതിന് സംഘാടകരെ വിമർശിക്കാനും അദ്ദേഹം മടികാണിച്ചില്ല. ടിപ്പു സുൽത്താൻ ദേശദ്രോഹിയെന്ന് സ്ഥാപിക്കാൻ സംഘ്പരിവാർ പാടുപെടുേമ്പാഴാണ് ടിപ്പു സ്വാതന്ത്ര്യസമരസേനാനിയെന്ന് സമർഥിക്കുന്ന രചനയുമായി ഗിരീഷ് കർണാട് രംഗത്തുവന്നത്. 2015ൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിൽ പങ്കെടുത്ത കർണാട്, ബംഗളൂരുവിലെ െകംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പുവിെൻറ പേരിടണമെന്നും നിർദേശിച്ചു. സംഘ്പരിവാറിനെ വിറളിപിടിപ്പിച്ച ഈ സംഭവത്തെ തുടർന്ന് കുറെക്കാലം കർണാടിെൻറ വസതി പൊലീസ് സംരക്ഷണത്തിലായിരുന്നു. ഇപ്പോഴത്തെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും മുൻ മന്ത്രി അനന്ത്കുമാർ ഹെഗ്ഡെയുമെല്ലാം ചരടുവലിച്ചെന്ന് ആരോപണമുള്ള ഹുബ്ബള്ളിയിലെ ഈദ്ഗാഹ് കലാപവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനെ തുറന്നെതിർക്കാൻ ധൈര്യം കാണിച്ച അദ്ദേഹം, ബീഫ് നിരോധനത്തിനെതിരെ ഡി.വൈ.എഫ്.വൈ ബംഗളൂരുവിൽ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിലും പങ്കാളിയായി. സംഘ്പരിവാറിനെതിരെ നിരന്തരമുയർന്ന ശബ്ദങ്ങളിലൊന്നാണ് കർണാടിെൻറ മരണത്തോടെ അവസാനിക്കുന്നതെന്നത് ജനാധിപത്യത്തിെൻറകൂടി നഷ്ടമാണ്.
താൻ മരിച്ചാൽ ആരും കാണാൻ വരേണ്ടതില്ലെന്നും വിലാപയാത്ര നടത്തുകയോ മതപരമായ ചടങ്ങുകൾ നടത്തുകയോ ചെയ്യരുതെന്നും ഗിരീഷ് കർണാട് മുമ്പ് പറഞ്ഞിരുന്നു.
മരണവിവരമറിഞ്ഞ് ആയിരക്കണക്കിനാളുകൾ തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിെൻറ വസതിയിലെത്തിയെങ്കിലും സംസ്ഥാന ബഹുമതികളടക്കം ഒഴിവാക്കി വീട്ടിൽനിന്ന് ആംബുലൻസിൽ നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story