ഒരു മുൻ വി.സിയുടെ ഓർമക്കുറിപ്പുകൾ
text_fieldsഇൗ ഒാർമക്കുറിപ്പുകൾ എന്തിന് രേഖപ്പെടുത്തുന്നുവെന്ന് ചോദിക്കുന്നവരുണ്ടാകും. ''നിങ്ങൾ സംസാരിക്കുന്നില്ലെങ്കിൽ നിങ്ങളെ മറന്നുപോകും'' എന്ന് വാമൊഴി ചരിത്രകാരനായ തോംപ്സൺ പറഞ്ഞത് ഒാർത്തുപോകുന്നു. കഴിഞ്ഞ നൂറ്റാണ്ടിെൻറ അന്ത്യവും ഇൗ നൂറ്റാണ്ടിെൻറ ആദ്യവും മലബാറിെൻറ ജീവനാഡിയായ കാലിക്കറ്റ് സർവകലാശാലയുടെ നേതൃത്വം ഞാനും എെൻറ സിൻഡിക്കേറ്റും എങ്ങനെ പൂർത്തിയാക്കിയെന്നത് സാധാരണക്കാരായവർ അറിയണമെങ്കിൽ ഇതു മാത്രമേ വഴിയുള്ളൂ. ഇതൊരു രേഖയാണ്. ഇതിൽ പറയുന്നതെല്ലാം സത്യമല്ലാതെ മറ്റൊന്നുമില്ല. ഇവിടെ ഇത്തരത്തിൽ അടിസ്ഥാനവർഗങ്ങളുടെ പുരോഗതിക്ക് പ്രവർത്തിച്ച ഒരു വൈസ് ചാൻസലർ, അതും മലബാറിൽനിന്ന്, ചിലരെങ്കിലും ഒരു നൂറ്റാണ്ടോ മറ്റോ കഴിയുേമ്പാൾ അറിയണമെന്ന് എനിക്ക് ആഗ്രഹിക്കാമല്ലോ. പ്രശസ്തിയുടെ പുഷ്പചക്രങ്ങൾക്കുവേണ്ടിയല്ല, പ്രശ്നങ്ങൾ വരുന്ന വഴി മറ്റുള്ളവർ മനസ്സിലാക്കാൻ മാത്രമാണ് ഇതെഴുതുന്നത്.
ഇന്ന് തിരിഞ്ഞുനോക്കുേമ്പാൾ ആരോടും പകയും വിേദ്വഷവും എനിക്കില്ല. എല്ലാവരും സർവകലാശാല എന്ന സ്ഥാപനത്തിന് ജീവരക്തം നൽകിയവർ ആണെന്നുമാത്രം പറയാം. പേക്ഷ, ഇപ്പോൾ ഇതെല്ലാം പറയണമെന്ന് തോന്നി. കോവിഡിെൻറ തടവറയിലിരിക്കുേമ്പാൾ എെൻറ ഒാർമകൾ പേനയെ ചലിപ്പിച്ചുവെന്നുമാത്രം.
ഞാനും കാലത്തിെൻറ ഒരുപകരണമായി സർവകലാശാലയിൽ പ്രവർത്തിച്ചു. എെൻറ കൈകളിൽ ചളി തെല്ലുപോലും പുരണ്ടിട്ടില്ലെന്ന് ചിലരെങ്കിലും മനസ്സിലാക്കിയിരിക്കുമെന്ന് തീർച്ചയാണ്. എെൻറ അപാകതകൾ എേൻറത് മാത്രം. പക്വതയും നേട്ടവും ഒന്നായി പ്രവർത്തിച്ച സിൻഡിക്കേറ്റിേൻറതുമാണ്. എന്നെ ഇതിന് നിർബന്ധിച്ചും കേെട്ടഴുതിയും പകർപ്പെടുത്തും സഹായിച്ച മകൾ മീന അനിൽകുമാറിനോടും ആ കാലത്ത് ഒപ്പം നിന്ന് സഹായിച്ച ഭാര്യ പ്രഫ. മാലിനിയോടും കടപ്പാടുകൾ.
ഒരു അടുക്കള സമരം
കാലിക്കറ്റ് സർവകലാശാലയിൽ ഞാൻ വൈസ് ചാൻസലറാകുന്നത് 1998 ജൂൺ 20നാണ്. ഞാൻ അവിടെ ചുമതലയേൽക്കാൻ എത്തുേമ്പാൾ, പതിനൊന്ന് മാസമായി ഒരു സമരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ലേഡീസ് ഹോസ്റ്റലിലെ 12 യുവജോലിക്കാരികളെ അവിടത്തെ പഠിതാക്കളുടെ മെസ്സ് കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനകൾ, യൂനിയൻകാർ, നാട്ടുകാർ എല്ലാവരും പ്രതിഷേധത്തിൽ പെങ്കടുത്തു. മലപ്പുറം ലേബർ ഒാഫിസിൽ ചർച്ചകൾ നടന്നു. ഭരണാധികാരികളും വിദ്യാർഥിനികളും തീരെ കീഴടങ്ങിയില്ല. അടുക്കള മെസ്സ് തുറക്കാതെ അനാഥമായി. സിൻഡിക്കേറ്റിനും ഒന്നും ചെയ്യാൻ കഴിയാതെയായി. അവർ ഏത് വിധത്തിലും സമരം തീർക്കാൻ വി.സിയെ അധികാരപ്പെടുത്തി. ചർച്ചകൾ പലതും നടന്നു.
ഗ്രോവാസുവിനാണ് സമരത്തിെൻറ നേതൃത്വം. അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നിരാഹാരമിരുന്നു. പെൺകുട്ടികൾ ഒന്നായി, ജോലിക്കാർ ഇനി അടുക്കളയിൽ കേറരുതെന്നും നിലപാടെടുത്തു. യൂനിവേഴ്സിറ്റിയിലെ സ്ത്രീകൾ മാത്രമടങ്ങുന്ന വിമൻസ് അസോസിയേഷെൻറ സെക്രട്ടറിയായിരുന്ന പത്മകുമാരി അമ്മയെ പ്രശ്നം തീർക്കുക എന്ന ദൗത്യം ഞാൻ ഏൽപിച്ചു. അവർ ജോലിക്കാരായ 12 പേരെയും തിരിച്ചെടുത്തു. ആ അസോസിയേഷനിലെ ഒരംഗത്തെ മാനേജറായും അവർ നിയമിച്ചു. കൂടാതെ പെൺകുട്ടികൾക്കാവശ്യമായ ചില്ലറ സാധനങ്ങൾ വിൽക്കാനായി ഒരു മുറിയും തുറന്നു. വിറക്, വൈദ്യുതി തുടങ്ങിയവ എല്ലാം വാഗ്ദാനംചെയ്ത് കരാർ ഉണ്ടാക്കി. അങ്ങനെ നാളുകൾ നീണ്ട പ്രക്ഷുബ്ധമായ സമരം അവസാനിച്ചു.
എന്നാൽ, ജനാധിപത്യ രീതിയിൽ ഗ്രോവാസുവിന് നാരങ്ങാനീര് കൊടുത്ത് സമരം അവസാനിപ്പിച്ചില്ലെന്നും വി.സി ഉൾെപ്പടെ ഏകാധിപത്യ പ്രവണത കാണിച്ചെന്നും ഒരു ശ്രുതി പരന്നു. സമരത്തിനിടയിൽ മൂന്നു പ്രാവശ്യം ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂന്നു നില കോണികയറി വി.സിയുടെ ചേംബറിൽവന്നു. തെൻറ 'സൈക്കിൾ കേസി'ലെ വിധി വായിക്കാൻ കൃഷ്ണയ്യർ പറയുകയും ചെയ്തു. അത് ഒരു സിനിമാ തിയറ്ററുമായി ബന്ധപ്പെട്ടതാണ്. അതേപ്പറ്റി കൃത്യമായി ഒാർക്കുന്നില്ല. ജീവനക്കാരെ സ്വന്തം വീട്ടിലെ ജോലിക്കാരെപോലെ മെസ്സ് സംഘടന നിയമിച്ചുവെന്ന് ചിലർ പറഞ്ഞു. മെസ്സ് സംഘടനക്ക് ജീവനക്കാരെ പിരിച്ചുവിടാനും അധികാരമുണ്ടായിരുന്നു.
നഴ്സിങ് കോഴ്സ് സംരക്ഷിക്കപ്പെടുന്നു
ഞാൻ വി.സിയായി ചാർജെടുക്കുന്ന ദിവസം തന്നെ നഴ്സിങ് ബി.എസ്സി വിദ്യാർഥിനികൾ ഗേറ്റിൽ സമരം. ചിലർ എന്തിനോ പെട്രോൾടിന്നുകൾ കരുതിയിരുന്നു. നാലുവർഷം കഴിഞ്ഞിട്ടും അവർക്ക് പ്രാക്ടിക്കൽ ട്രെയ്നിങ് ലഭിച്ചിട്ടില്ല എന്നതാണ് പ്രശ്നം. കോഴിക്കോട് ഏതോ ഹോസ്പിറ്റൽ പ്രവൃത്തി പരിചയം നൽകാമെന്ന് എെൻറ സുഹൃത്തായ ഒരു മുൻഗാമിയോട് പറഞ്ഞിരുന്നെങ്കിലും അവർ വാക്കുമാറ്റി. അതാണ് പ്രശ്നങ്ങൾ കുഴപ്പത്തിലാക്കിയത്. സമരക്കാർ പ്രത്യാശയോടെ ''വി.സി സാറെ, വി.സി സാറെ, എ.സി കാറിൽ പോയാൽ പോരാ'' എന്ന മനോഹരമായ സ്വരത്തിൽ പാടിക്കൊണ്ടിരുന്നു.
തൃശൂർ മെഡിക്കൽ കോളജിൽ സ്വകാര്യ വിദ്യാർഥിനികൾക്ക് പ്രവൃത്തിപരിചയം കൊടുത്തപ്പോൾ കോഴിക്കോട് നഴ്സിങ്ങും മെഡിക്കലും പറ്റില്ലെന്നുപറഞ്ഞു. തൃശൂർ നൽകുേമ്പാൾ കോഴിക്കോട് പറ്റില്ലെന്ന് പറയുന്നതെന്തുകൊണ്ട്? ഞാൻ ആരോഗ്യമന്ത്രി, സെക്രട്ടറി എന്നിവരെ കണ്ടു. പലതും ചോദിച്ചു. മന്ത്രി ഷൺമുഖദാസിനും ഉത്തരമില്ല.
സ്വന്തമായി കോഴ്സ് നൽകിയാൽ പൂർത്തിയാക്കാൻ സഹായിക്കാമെന്ന് കോഴിക്കോെട്ട പല ആശുപത്രികളും പറഞ്ഞു. ഞാൻ തലശ്ശേരിയിലെ സഹകാരിയായ നാരായണനെ ചർച്ചക്ക് വിളിച്ചുവരുത്തി. വേണമെങ്കിൽ പ്രവൃത്തി പരിചയം നൽകാമെന്ന് അദ്ദേഹം രണ്ടു സന്ദർശനത്തിലും ഉറപ്പുനൽകി. പക്ഷേ, കോഴ്സ് എന്തുചെയ്യും? ''നിങ്ങളുടെ കോഴ്സ് ഏറ്റെടുക്കാനാവില്ല'', അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
അന്ന് ഭരിക്കുന്ന പ്രമുഖ പാർട്ടിയുടെ സെക്രട്ടറിക്ക്, കാര്യങ്ങൾ എല്ലാം വിശദമാക്കി നീണ്ട കത്ത് അയക്കാൻ ഞാൻ എെൻറ സെക്രട്ടറി അശോകനോട് പറഞ്ഞു. പക്ഷേ, രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒരു വലിയ പത്രം നാലു ലക്കങ്ങളിലായി അത് പ്രസിദ്ധീകരിച്ചു. കാലിക്കറ്റിൽ ഭരണം നടത്തുന്നത് പാർട്ടിയാണെന്നും ഞാനല്ലെന്നുമാണ് അതിലെ വിലയിരുത്തൽ. കത്തിെൻറ അവസാനം ഒരു വാചകം ഞാൻ എഴുതിച്ചിരുന്നു. തലശ്ശേരി നാരായണേട്ടൻ വഴി യൂനിവേഴ്സിറ്റി കോഴ്സ് ഏറ്റെടുത്തില്ലെങ്കിൽ ''ഞാൻ അത് തൂക്കിവിൽക്കും'' എന്നായിരുന്നു അത്. നാരായണേട്ടൻ വന്നു. അവരുടെ സഹകരണ ആശുപത്രി അതേറ്റെടുത്തു. പിന്നീട് ഞാൻ പിരിയുന്നതിന് മുമ്പ് അവർക്ക് എം.എസ്സി കോഴ്സും നൽകി. ഇന്ന് രണ്ട് കോഴ്സുകളും തലശ്ശേരിയിൽ ഭംഗിയായി നടക്കുന്നു. ആദ്യമായി ഒരു ഉദ്ഘാടനത്തിൽ ഞാൻ അവിടെ പെങ്കടുക്കുകയും ചെയ്തു.
വാൽകഷ്ണം: ഞാൻ ''തൂക്കിവിറ്റത്'' ഒരു സഹകരണ സ്ഥാപനത്തിനായിരുന്നു, സ്വകാര്യ സ്ഥാപനത്തിനായിരുന്നില്ല. അന്ന് പ്രക്ഷുബ്ധമായ അവസ്ഥയിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? സർവകലാശാലയുടെയും എെൻറയും കുടുംബത്തിെൻറയും സ്ഥിതി എന്താകുമായിരുന്നു? എനിക്കെതിരെ വാർത്ത എഴുതിയ പത്രം അത് ആലോചിച്ചിരുന്നോ? ഉണ്ടാവില്ല. അവരുടെ താൽപര്യം ആരോടൊപ്പം?
തകരുന്ന തൃശൂർ േകന്ദ്രം
ചാർെജടുക്കുേമ്പാഴുള്ള മറ്റൊരു സമരക്കാർ തൃശൂർ കേന്ദ്രത്തിലെ 'ഡ്രാമ' വിദ്യാർഥികളായിരുന്നു. ഇരുപത് കോടിയിലധികം വില വരുന്ന കെട്ടിടം, സ്ഥലം എന്നിവ കേന്ദ്ര ധനമന്ത്രി ജോൺ മത്തായി സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ വിട്ടുകൊടുത്തിരുന്നു. അവിടെ ഒരു ഡ്രാമാവകുപ്പും പ്രവർത്തിച്ചു. അറ്റകുറ്റപ്പണി ഇല്ലാതെ കെട്ടിടം വിദ്യാർഥികളുടെ തലയിൽ എപ്പോൾ വീഴും എന്ന വിധത്തിലെത്തിയിരുന്നു. പരാതിയുമായി ഡയറക്ടർ വയലാ വാസുദേവൻ പിള്ളയുമെത്തി.
പ്രശ്നം ന്യായമാണെന്നും ഉടനെ പരിഹരിക്കേണ്ടതുമാണെന്ന് തോന്നി. വൈകാതെ കേന്ദ്രത്തിെൻറ അറ്റകുറ്റപ്പണി നടത്തി. അവിടെ സാമ്പത്തിക ശാസ്ത്രത്തിന് പ്രത്യേകം ലൈബ്രറി, സെമിനാർ ഹാൾ എന്നിവ ഉണ്ടാക്കി. പിന്നീട് അവിടെ ഒരു എം.സി.എ കേന്ദ്രം ഇൗ വകുപ്പുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചു. അവിടെ ചില സായാഹ്ന കോഴ്സുകളും ഉണ്ടാക്കി. ഇന്നവിടെ ഒരു ഹോസ്റ്റൽ ഉണ്ടെന്നാണ് തോന്നൽ. ഞങ്ങൾ അന്ന് ഒരു കമ്മിറ്റിയെ വെച്ചു (പ്രഫ. നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ). സംഗീതവും മറ്റും പഠിപ്പിക്കുന്നവിധം ഇന്ന് ആ കേന്ദ്രം മാറ്റിയെടുത്തു. അവഗണന മാത്രം അനുഭവിച്ചിരുന്ന ഇൗ കേന്ദ്രത്തെ നന്നാക്കിയെടുക്കാൻ സാധിച്ചതിൽ മനസ്സിൽ കൃതാർഥതയുണ്ട്.
വാൽകഷ്ണം: ദാനം കിട്ടിയ പശുവെ ഒരിക്കലും പട്ടിണിക്കിടരുത്. അവിടെനിന്ന് റിട്ടയർ ചെയ്യുന്ന ഒരു ലാസ്റ്റ്ഗ്രേഡ് ജീവനക്കാരൻ 20,000 രൂപ ചെലവുചെയ്ത് അവിടെ ഒരു ആലിന് തറകെട്ടിയിരുന്നു. അദ്ദേഹത്തിെൻറ സമീപനമെങ്കിലും നമുക്കുവേണ്ടേ?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.