സദാ ഉണർന്നിരുന്ന ഒരാൾ
text_fieldsഅന്ധവിശ്വാസത്തിനെതിരെ നിരന്തരം ഉണർന്നിരിക്കുകയും ഭാവിയിലേക്ക് ഉറ്റുനോക്കു കയുംചെയ്ത ഒരാളായാണ് എം.എൻ. പാലൂർ എന്ന പാലൂർ മാധവൻ നമ്പൂതിരിയെ ഞാൻ ഒാർക്കുന്നത്. ഭാരതീയ പാരമ്പര്യവുമായി ചേർന്നുനിൽക്കുന്ന കവിതകൾകൊണ്ട് പ്രതീക്ഷയിലേക്കും ആധുനികതയിലേക്കും വഴികൾ വെട്ടിത്തെളിയിച്ച കവിയായിരുന്നു അദ്ദേഹം. ഒളപ്പമണ്ണ, അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരുടെയൊക്കെ കാവ്യരീതികളോടെ് ചേർന്നുനിൽക്കുേമ്പാൾതന്നെ, തികച്ചും വേറിട്ടുനിൽക്കുന്ന കാഴ്ചപ്പാട് തെൻറ കവിതയിലുടനീളം പുലർത്താൻ അദ്ദേഹത്തിന് സാധിച്ചു.
തികച്ചും താേഴക്കിടയിൽനിന്ന് ഉയർന്നുവന്ന ജീവിത പശ്ചാത്തലമായിരുന്നു എം.എൻ. പാലൂരിെൻറത്. കുട്ടിക്കാലത്തെ തിക്താനുഭവങ്ങളുടെ കയ്പ്പുനീർ കാരണമായിരിക്കാം ചെറുപ്പത്തിൽതെന്ന പക്വതയുള്ള പെരുമാറ്റവും ഇടപെടലുകളുമായിരുന്നു പാലൂർ നടത്തിയത്. ജീവിതോപായം തേടി ദേശംവിട്ട അദ്ദേഹം മൂന്നു പതിറ്റാണ്ടോളം കഴിഞ്ഞത് മുംബൈയിലായിരുന്നു. പാരമ്പര്യത്തിെൻറ ഭൂതകാലക്കുളിരിൽ വയറുനിറയില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത്.
വേണ്ടത്ര ഒൗപചാരിക വിദ്യാഭ്യാസം നേടിയില്ലെങ്കിലും കഥകളിയും മോേട്ടാർ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ച എം.എൻ. പാലൂർ ജീവിതക്കളരിയിൽ കാലിടറാതിരിക്കാൻ നിർത്താതെ പോരാടിയ യാഥാർഥ്യബോധമുള്ള കവിയായിരുന്നു. അധികമൊന്നും എഴുതിയില്ലെങ്കിലും എഴുതിയ ഒാരോ വരിയിലും പ്രതീക്ഷയുടെ അണയാത്ത നാളം കാത്തുസൂക്ഷിക്കാൻ സാധിച്ചു. അദ്ദേഹത്തിെൻറ നോട്ടം മുഴുവൻ ഭാവിയിലേക്കായിരുന്നു. മാറിയ പാതയിലൂടെ സഞ്ചരിച്ച ഇരുത്തംവന്ന കവിയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഒാഫിസിനടുത്തുള്ള കലിക്കറ്റ് ബുക് ക്ലബിൽ സംഘടിപ്പിക്കുന്ന കവിത ചർച്ചയിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു എം.എൻ. പാലൂർ. വർഷങ്ങളോളം ക്ലബിനെ നയിക്കാനുള്ള യോഗം എനിക്കുണ്ടായി. ആത്മമിത്രമായ പാലൂർ ഇല്ലാതെ അവിടെ ചർച്ചകളൊന്നും നടക്കാത്ത കാലമായിരുന്നു അത്. ആനുകാലിക രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ വിഷയങ്ങളെല്ലാം കടന്നുവരുേമ്പാഴും ചർച്ചയിൽ കവിത സംബന്ധിയായ വിഷയങ്ങളിൽ അദ്ദേഹത്തെ കേട്ടിരിക്കുകയെന്നത് ഹൃദ്യമായ അനുഭവമായിരുന്നു.
സുകുമാർ അഴീക്കോട്, വി.എൻ. പിള്ള, ജോർജ് ഇരുമ്പയം എന്നിവരൊെക്ക ബുക് ക്ലബിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കവിത വായിക്കാൻ യുവതലമുറ മടിച്ചിരുന്ന കാലത്ത് ഏവർക്കും പ്രാപ്യമായ രീതിയിൽ കവിത അവതരിപ്പിക്കാനുളള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഇനിയും മനോഹരമാക്കേണ്ട ഭൂമിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹം സ്വപ്നങ്ങൾ നെയ്തു. കഴിഞ്ഞുപോയ അഭിശപ്ത രാത്രികൾക്കു പകരം നന്മയുടെ പുലരിയായിരുന്നു എം.എൻ. പാലൂരിനെ പ്രചോദിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.