പുനത്തിൽ; വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച സാഹിത്യകാരൻ
text_fieldsവിവിധ തുറയിലുള്ളവർ പുനത്തിലിനെ ഒാർക്കുന്നു.
എം.എ ബേബി
ഞങ്ങളെല്ലാം കുഞ്ഞിക്ക എന്നു വിളിച്ചിരുന്ന പുനത്തിൽ എഴുത്തിെല വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു. പുരോഗമന കലാ സാഹിത്യ സമിതിയോട് ചേർന്ന് നിന്നപ്പോഴും തെറ്റ് കാണുേമ്പാൾ പു.ക.സയെ വിമർശിക്കാനും അദ്ദേഹം മടിച്ചിരുന്നില്ലെന്ന് എം.എ ബേബി ഒാർക്കുന്നു. 40ഒാളം പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യാൻ ഒരിക്കൽ തന്നോട് ആവശ്യെപ്പട്ടിരുന്നെന്നും ബേബി ഒാർക്കുന്നു.
ബെന്യാമൻ
വേറിട വഴിയിലുടെ നടന്ന എഴുത്തു കാരനാണ് പുനത്തിൽ. ‘ആടുജീവിതം’ എന്ന തെൻറ പുസ്തകത്തെ പ്രശംസിച്ചിരുന്നു. എന്നും എഴുത്തുകാർക്ക് പ്രചോദനം നൽകിയിരുന്നു പുനത്തിെലന്ന് ബെന്യാമൻ ഒാർക്കുന്നു.
കെ. എൽ മോഹനവർമ
തെൻറ തലമുറക്ക് ഏറ്റവും ആരാധ്യനായ സാഹിത്യകാരനായിരുന്നു കുഞ്ഞബ്ദുല്ലയെന്ന് മോഹന വർമ. പുനത്തിലിെൻറ മരണം മലയാള സാഹിത്യത്തിനും എഴുത്തിനെ സ്േനഹിക്കുന്നവർക്കും നികത്താനാകാത്ത നഷ്ടമാണെന്നും മോഹന വർമ പറഞ്ഞു.
എൻ.എസ് മാധവൻ
വേദനാ ജനകമായ വാർത്തയാണിത്. താൻ വായന തുടങ്ങിയത് വലിെയാരു സംഘം എഴുത്തുകാർ വിരാചിക്കുന്ന കാലത്തായിരുന്നു. ഇക്കാലത്താണ് പുനത്തിൽ സ്മാരകശിലകൾ പോലെ ശക്തമായ നോവലുകൾ രചിക്കുന്നത്. അന്നത്തെ പുതു തലമുറക്ക് വലിയ ആവേശം നൽകി വരവായിരുന്നു പുനത്തിലിേൻറത്. എന്തും തുറന്നെഴുതുന്ന പ്രകൃതമായിരുന്നു. പുനത്തിലിന് പകരം വെക്കാൻ പറ്റുന്ന മറ്റൊരു മാതൃക മുന്നിലില്ല.
സേതു
പുനത്തിൽ തനിക്ക് എഴുത്തുകാരൻ മാത്രമല്ല, അടുത്ത സുഹൃത്ത് കൂടിയാണ്. ഞങ്ങൾ രണ്ടും ചേർന്ന് ഒരു നോവൽ എഴുതി ‘നവഗ്രഹങ്ങളുടെ തടവറ’. ഇത് വളരെ വ്യത്യസ്തമായ ഒരു കൃതിയായിരുന്നു. കാലം തെറ്റിപ്പിറന്നതാണ് അതെന്നേ താൻ പറയൂ. ആ നോവൽ വേണ്ടത്ര വായിക്കപ്പെട്ടില്ല. പണ്ട് എന്നും എം.ടിയും മറ്റും ഒരുമിച്ച് കോഴിക്കോട് ചേരുമായിരുന്നു. ഞങ്ങളുെട കാലഘട്ടത്തിെല ഏറ്റവും നല്ല എഴുത്തുകാരനായിരുന്നു അദ്ദേഹം. കഥ പറയാൻ അസാമാന്യ കഴിവുള്ളയാളാണ് അബ്ദുല്ല. കഥാപാത്ര സൃഷ്ടിയിലും ഏറ്റവും മികച്ചതായിരുന്നു അദ്ദേഹം. സാധാരണക്കാരുെട ജീവിതം വ്യക്തമായും സൂക്ഷ്മമായും നിരീക്ഷിച്ച് പകർത്തി. പൂേക്കായ തങ്ങളെല്ലാം ഇപ്പോഴും ഉയർന്നു നിൽക്കുന്നത് അതുകൊണ്ടാണ്. വഴിവക്കിൽ നിന്ന് ജാലവിദ്യ കാണിക്കാൻ കഴിവുള്ള െചപ്പടിവിദ്യക്കാരനാണ് പുനത്തിലെന്നും സേതു ഒാർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.