ദേശത്തിെൻറ കഥാകാരൻ യാത്രയായിട്ട് 35 വർഷം
text_fieldsഅനശ്വര കഥാകാരൻ എസ്.കെ പൊറ്റെക്കാട്ട് വിടപറഞ്ഞിട്ട് ഇന്നേക്ക് 35 വർഷം. എസ്.കെയെന്ന രണ്ടക്ഷരങ്ങളിൽ ഒതുങ്ങി നിന്ന് ലോകം മുഴുവൻ സഞ്ചരിച്ച ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് തന്നോടൊപ്പം വായനക്കാരെയും ലോകത്തിെല വിവിധ വഴികളിലൂടെ കൈപിടിച്ച് നടത്തിച്ചു.
ഗ്രാമത്തിെൻറ പച്ചയായ ജീവിതങ്ങളായിരുന്നു എസ്.കെയുടെ എഴുത്തുകള്‍. താൻ കണ്ട മനുഷ്യരുടെ കഥകൾ. താനിക്ക് നേരിട്ടറിയാവുന്ന ജീവിതം, താനറിഞ്ഞ മനുഷ്യര്‍. അവയെല്ലാം വായനക്കാരനും പകർന്നു നൽകി. എസ്.കെയുടെ ഓരോ യാത്രയും വായനക്കാരെൻറ അനുഭവമായി പുനരവതരിച്ചു. അവ പിന്നീട് വായനക്കാരെൻറ ലഹരിയായി. 18ഒാളം യാത്ര വിവരണങ്ങളിലൂടെ എസ്.കെ മലയാളിയെ ഒാരോ വൻകരകളിലുടെയും നടത്തിച്ചു.
ശ്രീധരനൊപ്പം അതിരാണിപ്പാടവും ഓമഞ്ചിയുടെയും കേളുമാഷിെൻറയും കൂടെ മിഠായി തെരുവും ഒരു ദേശത്ത് നിന്നു മറ്റൊരു ദേശത്തേക്ക് സഞ്ചരിച്ചു. കാപ്പിരികളുടെ നാടും, ബാലി ദ്വീപും, നൈല്‍ ഡയറിയും പാതിരാസൂര്യെൻറ നാടും എസ്.െകയുെട വരികളിലൂടെ മലയാളി അനുഭവിച്ചറിഞ്ഞു. മനുഷ്യരോടൊപ്പം തെരുവും ദേശവും എസ്.കെയുടെ കഥകളിൽ കഥാപാത്രങ്ങളായി. ചെറുകഥയും നോവലും യാത്രാവിവരണങ്ങളും ലേഖനങ്ങളുമായി 60ഒാളം പുസ്തകങ്ങളഴുതിയ എസ്.കെ കോഴിക്കോെട്ട മിഠായിത്തെരുവിനെ കഥാപാത്രമായി എഴുതിയ ‘ഒരു തെരുവിെൻറ കഥ’ക്ക് 1961ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ‘ഒരു ദേശത്തിെൻറ കഥ’ക്ക് 1972 കേരള സാഹിത്യ അക്കാദമി അവാർഡും ’77ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1980ലെ ജ്ഞാനപീഠം അവാർഡിനും ഇൗ നോവൽ അർഹമായി. സിനിമയാക്കുകയും െചയ്തിട്ടുണ്ട്.
സാമൂതിരി ഹൈസ്കൂളിലും ഗുരുവായൂരപ്പൻ കോളജിലും വിദ്യാഭ്യാസ കാലം പൂർത്തീകരിച്ച എസ്.കെ ആദ്യമായി ജോലി തുടങ്ങിയതും കോഴിക്കോെട്ട ഗുജറാത്തി സ്കുളിൽ അധ്യാപകനായിട്ടായിരുന്നു. മിഠായിത്തെരുവിെൻറ പ്രവേശന കവാടത്തിൽ ഇൗ പട്ടണത്തിെൻറ എല്ലാ മാറ്റവും നോക്കിക്കണ്ടു കൊണ്ട് ഇന്നുമുണ്ട് കോഴിക്കോടിനെ എന്നും െനഞ്ചോട് ചേർത്ത ഇൗ തെരുവിെൻറ കഥാകാരൻ.
അവാർഡുകൾ വാരിക്കൂട്ടിയ ‘ഒരു ദേശത്തിെൻറ കഥ’ എന്ന നോവൽ എസ്.കെ എഴുതിയത് കോഴിക്കോെട്ട പുതിയറയിലുള്ള ‘ചന്ദ്രകാന്തം’ എന്ന വീട്ടിൽ വച്ചാണ്. ദീർഘ യാത്രകൾക്ക് ശേഷം എസ്.കെ വിശ്രമിക്കാനെത്തിയിരുന്ന, രണ്ടു മുറികളും കോറിഡോറും അടുക്കളയുമുള്ള ഇൗ വീട് പുതുമോടിയിലേക്ക് മാറുന്നു. എസ്.കെയുടെ കൃതികളും ഡയറികുറിപ്പുകളും ഉപയോഗിച്ച വസ്തുക്കളുമെല്ലാം എസ്.കെ സാംസ്‌കാരിക കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എസ്.കെയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെയെത്താം.
രണ്ട് തവണ ലോക്‌സഭയിലേക്കും എസ്.കെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1982 ആഗസ്ത് ആറിനാണ് എസ്.കെ ലോകത്തോട് വിടപറയുന്നത്. ലോകം മുഴുൻ കേരളത്തിെൻറ അകത്തളത്തിലേക്കു െകാണ്ടുവന്ന പ്രിയ സഞ്ചാരി കാലങ്ങള്‍ക്കതീതമായി ഇന്നും മലയാളികളുെട മനസ്സിൽ കുടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.