ഒാർമകളിൽ അക്ഷരങ്ങളുടെ സുൽത്താൻ
text_fieldsകോഴിക്കോട്: ‘‘സുന്ദരമായ ഇൗ ലോകത്ത് എനിക്ക് അനുവദിച്ചു തന്ന സമയം പരിപൂർണമായി അവസാനിച്ചു. സമയം തീരെയില്ല. അല്ലാഹുവിെൻറ ഖജനാവിൽ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം.... അനന്തമായ സമയം’’. വൈക്കം മുഹമ്മദ് ബഷീർ എന്ന കാടായിത്തീർന്ന ഒറ്റമരത്തെ അടയാളെപ്പടുത്താൻ മലയാളികൾക്ക് ഒരു ഒാർമക്കുറിപ്പുകളുടെയും ആവശ്യമില്ല. 25 വർഷങ്ങൾക്ക് മുെമ്പാരു ജൂലൈ അഞ്ചിന് ബേപ്പൂരിെൻറ സുൽത്താൻ വിടപറഞ്ഞിട്ടും ഇന്നും സജീവമാണ് ആ ഒാർമകൾ. ബേപ്പൂരിലെ വൈലാലിൽ വീടിെൻറ ഉമ്മറത്തുള്ള മുറിയിൽ ബഷീറിനെ ‘കാണാം’.
വൈലാലിൽ വീട്ടിലെത്തിയപ്പോൾ ആ മുറിയിലേക്ക് സ്വാഗതം ചെയ്തത് ജനാലയിൽ വെച്ച ബഷീറിെൻറ വലിയ ഛായാചിത്രമാണ്. മുറിക്കുള്ളിലേക്ക് കയറുന്നവരെ കാണാൻ വാതിലിന് എതിർവശത്തുള്ള കോണിൽ ചാരുകസേരയിൽ ബഷീറിരിക്കുന്നു. തൊട്ടടുത്ത് സൈഗാളിെൻറയും പങ്കജ് മല്ലിക്കിെൻറയും പാട്ടുകൾ പാടി തെണ്ടപൊട്ടിയ ഗ്രാമഫോൺ. ചാരുകസേരക്ക് മുന്നിലെ ടീപ്പോയിയിലുള്ള കടലാസുകെട്ടിൽ, ഒരുപാട് കഥകളെഴുതി തഴകിയ ആ കൈകൊണ്ട് വെടിപ്പായ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു കഥകളിലെല്ലാം വച്ച് ശ്രേഷ്ഠമായ കഥയെക്കുറിച്ച്. ബഷീറിന് ലോകത്തെ തെളിച്ചത്തോടെ കാട്ടിക്കൊടുത്ത കറുത്തു തടിച്ച കണ്ണട ഇൗ എഴുത്തുകളുടെ അവകാശിയെന്നപോലെ തെല്ലൊരഹങ്കാരത്തോടെ കാലിൽ കാൽ കയറ്റിവെച്ചിരിക്കുന്നു.
ബഷീറിെൻറ മരിക്കാത്ത ഒാർമകൾ, കാണാൻ വരുന്നവർ നൽകിയ സ്നേഹോപഹാരങ്ങൾ, വിവിധ സർക്കാറുകളും സ്ഥാപനങ്ങളും നൽകിയ അവാർഡുകൾ, പ്രശസ്തിപത്രങ്ങൾ എല്ലാം ആ മുറിയിലുണ്ട്. ചുമരിനു മുകളിലതാ പാത്തുമ്മയിരിക്കുന്നു. ബഷീറിെൻറ അതിഥികളെയും നോക്കി. ‘പാത്തുമ്മയുെട ആട്’ എവിടെയോ ഒാടി നടക്കുന്നുണ്ട്, ബഷീറെഴുതുന്ന കടലാസുകൾ അത്രയും തിന്നാനായിട്ട്.
ഏതോ സ്കൂളിലെ കുട്ടികൾ സമ്മാനിച്ച ബഷീറിെൻറയും ഫാബിയുടെയും കാരിക്കേച്ചറുണ്ട് പേനയും കുത്തി നിൽക്കുന്നു. വലിയ സുഹൃത്ത് വലയമുള്ള, എപ്പോഴും അതിഥികൾക്കൊപ്പമിരുന്ന, െചല്ലുന്നവരെയെല്ലാം മടിയേതും കൂടാതെ ഉൗട്ടിയ ബഷീറും ഫാബിയും എല്ലാത്തിനും സാക്ഷികളായി തോളോടു തോൾ ചേർന്നിരിക്കുന്നു. വീടിനുചുറ്റും ബഷീർ നട്ടുനനച്ച ചെടികളും മരങ്ങളും പടർന്നുപന്തലിച്ച് എഴുത്തുകാരെൻറ ആഗ്രഹംപോലെ കാക്ക, കുയിൽ, പ്രാവ് തുടങ്ങിയ പക്ഷിമൃഗാദികൾക്കെല്ലാം തണലേകുന്നു.
ബേപ്പൂർ സുൽത്താെൻറ എഴുത്തുകൾക്കും വാശികൾക്കും ‘സൊറ’കൾക്കും സാക്ഷിയായിരുന്ന ചെറിയ മാേങ്കാസ്റ്റിൻ പടർന്ന് പന്തലിച്ച് വന്മരമായിട്ടുണ്ട്. കിളികൾ കലപില ഒച്ചവെച്ച് തങ്ങളെ ഭൂമിയുടെ അവകാശികളായിക്കണ്ട ആ വലിയ കഥാകാരനെക്കുറിച്ച് വാതോരാതെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.