വൈലോപ്പിള്ളിയുടെ സഹധർമിണി
text_fieldsതൃശൂർ: 2016 ഡിസംബർ 22 തൃശൂരിലെ സാഹിത്യ അക്കാദമി ഓഡിറ്റോറിയം. വൈലോപ്പിള്ളിയുടെ 32ാം ചരമവാർഷിക ദിനത്തിൽ ഭാനുമതിയമ്മയെത്തി. മഹാകവിയുടെ ഓർമകൾ സാംസ്കാരിക ലോകം പങ്കുവെക്കുമ്പോൾ ഭാനുമതിയമ്മ ഓർമകളിലായിരുന്നു.
ശാരീരികാവശതയിലും ഭാനുമതിയമ്മ തെൻറ ജീവിതത്തിലെ ഓർക്കാൻ ഇഷ്ടമില്ലാത്ത, മറക്കാനാവാത്ത ആ വിരഹം പങ്കുവെച്ചു. 1956ലായിരുന്നു മഹാകവി വൈലോപ്പിള്ളിയുമായി ഭാനുമതിയമ്മയുടെ വിവാഹം. പക്ഷേ, സ്വരചേർച്ചയില്ലായ്മ ആ ദാമ്പത്യ ജീവിതത്തിന് ഏറെ നാളിെൻറ ആയുസ് നൽകിയില്ല.
1958ല്‍ പ്രസിദ്ധീകരിച്ച ‘കടല്‍ക്കാക്കകള്‍’എന്ന സമാഹാരത്തിലെ ‘കണ്ണീര്‍പാടം’എന്ന കവിത മഹാകവിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. ഭാര്യയെ സ്നേഹമില്ലാഞ്ഞിട്ടല്ല, സ്നേഹം പ്രകടിപ്പിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടാണ് ദാമ്പത്യജീവിതം കണ്ണീര്പാടമായതെന്ന് കവി പറഞ്ഞുവെക്കുന്നു.
അസ്വസ്ഥമായ ദാമ്പത്യജീവിതത്തിൽ കവി തൃശൂരും ഭാനുമതിയമ്മ കോഴിക്കോടുമായിരുന്നു ഏറെക്കാലം. തൃശൂരിലെത്തിയാലും വടക്കേച്ചിറയോട് ചേർന്നുള്ള വീട്ടിൽ കവിയും, നെല്ലങ്കരയിൽ ഭാനുമതിയമ്മയും. ജീവിതത്തിെൻറ അവസാനത്തിൽ ദാമ്പത്യത്തിലെ ആ വിടവ് അനവസരത്തിലായിരുന്നു
വിവാദങ്ങൾ ഇഷ്ടമില്ലാതിരുന്ന മഹാകവിയുടെ സഹധർമ്മിണി, ജീവിതത്തിലെ അവസാനകാലത്ത് വിവാദങ്ങളിലേക്കും ചുവടുവെച്ചു. മണ്ണുത്തിയിൽ ദേശീയപാതയോട് ചേർന്നുള്ള 57 സെൻറ് സ്ഥലം, വൃദ്ധസദനം നിർമിക്കാൻ ദാനം ചെയ്തിരുന്നു. ഇത് സ്ഥാപനം പണിയാതെ ഒരു സംഘടന കേന്ദ്ര ഫണ്ട് വാങ്ങുന്നതാണ് വിവാദത്തിനിടയാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.