കുറുക്കന്‍റെ സൂത്രം
text_fieldsഒരു ദിവസം ആല്‍ച്ചുവട്ടില്‍ കളിക്കുകയായിരുന്നു ചിന്നുവും പപ്പിയും പൂച്ചയും. അപ്പോള്‍ കുറുക്കന്‍ ഓടിക്കിതച്ച് അവക്കിടയില്‍ വന്നുവീണു. മൂന്നാളും കളി നിര്‍ത്തി കുറുക്കനോട് ചോദിച്ചു: ‘എന്തു പറ്റി? എന്തിനാ ഓടിക്കിതച്ച് വന്നത്?’
കുറുക്കന്‍ എഴുന്നേറ്റിരുന്ന് പറഞ്ഞു: എന്തു പറയാനാ കൂട്ടുകാരേ! രാവിലെ ഞണ്ടിനെ പിടിക്കാന്‍ ഇരിക്കുമ്പോള്‍ പിന്നിലൂടെ വന്ന് സിംഹം ചാടി വീണു. എന്നെ വൃത്തിയായി പൊരിച്ചു തിന്നാന്‍ മടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ സിംഹത്തി വലിയ ചീനച്ചട്ടി വെച്ച് എണ്ണയൊഴിച്ച് മസാല അരച്ചു റെഡിയാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ സിംഹത്തിനോട് പറഞ്ഞു: ‘എന്നെ ദൈവമാണ് കാട്ടിലെ രാജാവാക്കിയത്. വെറുതെ ദൈവത്തിനോട് കളിക്കണ്ട. വിശ്വാസമില്ളെങ്കില്‍ എന്‍െറ കൂടെ ഒന്നു റോന്തുചുറ്റാന്‍ വരൂ. കാണിച്ചു തരാം’. സിംഹം എന്നെയും കൊണ്ട് പുറത്തേക്കിറങ്ങി. എല്ലാ മൃഗങ്ങളും വഴിമാറിപ്പോകുന്നതും പക്ഷികള്‍ പേടിച്ച് നിലവിളിച്ച് പറന്നകലുന്നതും ഒക്കെ സിംഹം കണ്ടു.
സിംഹത്തിനെ കണ്ടിട്ടാണ് അവരങ്ങനെ ചെയ്യുന്നതെന്ന് ആ പൊട്ടന്‍ സിംഹം മനസ്സിലാക്കിയില്ല. ഒടുവില്‍ ആനതന്നെ അലറി നിലവിളിച്ച് തിരിച്ചോടുന്നത് കണ്ടപ്പോള്‍ സിംഹം എന്നെ സാഷ്ടാംഗം നമസ്കരിച്ച് മാപ്പു ചോദിച്ചു. ഞാന്‍ കിട്ടിയ പ്രാണനുംകൊണ്ട് ഓടടാ ഓട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.