കോഴിയും കുറുക്കനും
text_fieldsചിന്നുവിന്‍െറ അടുത്ത വീട്ടിലെ കോഴിയാണ് മെഹറുബ. മെഹറുബാ എന്ന് കഥയമ്മ നീട്ടിവിളിച്ചാല്‍ ഭൂമിയില്‍ എവിടെയാണെങ്കിലും മെഹറുബ പറന്നത്തെും. എന്താ കഥയമ്മേ മെഹറുബയുടെ അര്‍ഥം? അസൂയ സഹിക്കാഞ്ഞ് പൂച്ച ചോദിച്ചു. ‘മെഹറുബ’ എന്നുപറഞ്ഞാല്‍ ‘ദയവുള്ളവള്‍’ എന്നര്‍ഥം കഥയമ്മ പറഞ്ഞു. എന്താണ് കോഴിയുടെ ദയവ്? താമസം അടുത്ത വീട്ടിലാണെങ്കിലും മുട്ട മുഴുവന്‍ ചിന്നുവിന്‍െറ വീട്ടില്‍ വന്നാണിടുക. അതുകൊണ്ട് കഥയമ്മ കോഴിയെ മെഹറുബ എന്നാണ് വിളിക്കുക. ഒരു ദിവസം കഥയമ്മ കിടന്നുറങ്ങുന്ന ഉച്ചസമയത്ത് കോഴി അവിടെ വന്നു. കഥയമ്മക്ക് ഭിക്ഷകിട്ടിയ നെല്ല് ഉണക്കാനിട്ടത് കൊത്താന്‍ തുടങ്ങി. അപ്പോള്‍ കഥയമ്മയുടെ കാല്‍ക്കല്‍ ഉറങ്ങുകയായിരുന്ന പപ്പി ചാടിയെഴുന്നേറ്റ് ചോദിച്ചു.
‘ആരാദ്?’
‘ഞാനാദ്, മെഹറുബ.’
‘എന്തിന് വന്നു?’
‘നെല്ലു തിന്നാന്‍.’
അത്രയും കേട്ടപ്പോ പൂച്ച ചാടിവീണു.
‘കോഴീ നീ നെല്ലുകൊത്തണ്ടാ’
ചിന്നുപാടി ‘ആട്ടിപ്പിടിക്കും’
പപ്പി പാടി ‘തൊപ്പ പറിക്കും’
പൂച്ച അവസാനിപ്പിച്ചു, ‘മേശപ്പുറത്തത്തെും, കോഴീ നീ നെല്ലു കൊത്തണ്ടാ...’
ഇതെല്ലാം കണ്ടും കേട്ടും കുറുക്കന്‍ കുറച്ചകലെ പൊന്തകള്‍ക്കുള്ളില്‍ ഇരിപ്പുണ്ടായിരുന്നു.
എന്തൊരു സുന്ദരിക്കോഴിയാണ് മെഹറുബ!
ഇളംപ്രായം. കിട്ടിയാല്‍ ഒരാഴ്ചക്ക് മടയില്‍ കിടന്നുറങ്ങാം. ഇരതേടിപ്പോണ്ട. കോഴിയെ പൂച്ച ഓടിച്ചപ്പോള്‍ അതു പൊന്തക്കാട്ടിനടുത്തേക്ക് ഓടി. കുറുക്കന്‍ തലനീട്ടി പുറത്തിട്ടുപറഞ്ഞു: ‘മെഹറുബ മെഹറുബാ, ഒന്നുവന്നേ മെഹറുബാ. എന്തിനാ, ഇവറ്റങ്ങളോടൊപ്പം കഴിയുന്നത്? കാട്ടില്‍ വാ, നിന്നെ ഞാന്‍ കാട്ടിലെ റാണിയാക്കാം. ആനപോലും നിലത്തുവീണു നമസ്കരിക്കും. ചോളവയല്‍ മുഴുവന്‍ നിനക്ക് നടന്നു തിന്നാം.’
കുറുക്കനെ കണ്ട് വിളറിവെളുത്ത് നില്‍പായിരുന്നു മെഹറുബ. അവള്‍ പറഞ്ഞു: ‘അയ്യോ, കുറുക്കന്‍ചേട്ടാ ഒരു നിമിഷം നില്‍ക്കണേ, ഞാന്‍ കഥയമ്മയോട് പറയട്ടെ’. അതും പറഞ്ഞ് കൊക്കൊക്കോ കരഞ്ഞ് മെഹറുബ ഒറ്റ ഓട്ടം. കഥയമ്മ ഉണര്‍ന്നെഴുന്നേറ്റ് കൈയിലുണ്ടായിരുന്ന വടികൊണ്ട് കുറുക്കനെ എറിഞ്ഞു. കാലിലാണ് കൊണ്ടത്. നൊണ്ടിനൊണ്ടി നിലവിളിച്ച് കുറുക്കന്‍ കാട്ടിലേക്ക് ഒറ്റ ഓട്ടം.
ഇപ്പോഴും പപ്പിയും പൂച്ചയും ചിന്നുവും ഇടക്കിടക്ക് കോഴിയുടെ ചുറ്റും വട്ടമിട്ടു പാടി കളിയാക്കാറുണ്ടത്രെ.
‘മെഹറുബ മെഹറുബാ
കോഴിപ്പെണ്ണേ മെഹറുബാ
കാട്ടില്‍ പോയാല്‍ കുറുക്കന്‍ നിന്നെ
സൂപ്പുവെക്കും മെഹറുബാ...’
കോഴി അതുകേട്ട് ചമ്മി തലയും താഴ്ത്തി കിടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.