കരയാത്ത ഗൗരീ, തളരാത്ത ഗൗരീ
text_fieldsരാഷ്ട്രീയത്തിെല അതുല്യ പ്രതിഭ ഗൗരിയമ്മയെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് ര ചിച്ച കവിത ‘ഗൗരി’ കേരളത്തിൽ അങ്ങോളമിങ്ങോളം പൊതുമണ്ഡലത്തിൽ ഏറെ ചർച്ചചെയ്യപ്പെ ട്ടിരുന്നു. മലയാള കവിതാസാഹിത്യത്തിലും ഏറെ ശ്രദ്ധേയമായി ഈ സൃഷ്ടി. കഴിഞ്ഞ കാലങ്ങള ിലെല്ലാം തന്നെ പാർട്ടിയിൽനിന്ന് പുറത്തുപോയവർ ഒന്നുമല്ലാതായ അനുഭവമായിരുന്നു കേരളത്തിൽ പൊതുവെ. ഗൗരിയമ്മയുടെയും ഗതി അതുതന്നെയായിരിക്കുമെന്ന് എല്ലാവരും ധരി ച്ചു.
എന്നാൽ, കറിവേപ്പില പോലെ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മറ്റുള്ളവരു ടെ അവസ്ഥ ഒരിക്കലും ഗൗരിയമ്മക്ക് വന്നുചേർന്നില്ല. അവരുടെ അസ്തിത്വം തന്നെ ചോദ്യംച െയ്യപ്പെടുമെന്ന് കരുതി, അത് സ്വപ്നം കണ്ടവർ തീർത്തും നിരാശരായി.
കാൽ നൂറ്റാണ്ട് മുമ്പ് ചരിത്രം ഉറങ്ങുന്ന ആലപ്പുഴ കടപ്പുറത്തു കൂടിയ പതിനായിരക്കണക്കിന് ആരാധകരുടെ ആവേശത്തിരകളില്നിന്നാണ് ജനാധിപത്യ സംരക്ഷണ സമിതി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഗൗരിയമ്മ രൂപംനല്കിയത്.
കെ.കെ. കുമാരപിള്ള പ്രസിഡൻറും കെ.ആര്. ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയും ആയി പിറവിയെടുത്ത പ്രസ്ഥാനം സി.പി.എമ്മിന് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും പ്രവചിച്ചത്. അതിന് 10 വര്‍ഷം മുമ്പ് ബദൽ രേഖയുടെ പേരിൽ എം.വി. രാഘവനെ സി.പി.എം പുറത്താക്കിയപ്പോൾ പാർട്ടി കാര്യമായി ആശങ്കപ്പെട്ടില്ല.
സി.പി. ജോണും ചാത്തുണ്ണി മാസ്റ്ററും സി.കെ. ചക്രപാണിയും എം.കെ. കണ്ണനും സി.പി. മൂസാക്കുട്ടിയും ജി. സുഗുണനും തുടങ്ങിയ കരുത്തരുടെ പിൻബലത്തോടെയായിരുന്നു രാഘവൻ സി.എം.പിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപംകൊടുത്തത്.
അതിലും ഗുരുതരമായിരുന്നു 1994ലെ സ്ഥിതി. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവി സമൂഹം സി.പി.എമ്മിെൻറ ബുദ്ധിശൂന്യതയെ പരിഹസിച്ചു. ഇന്നത്തെപ്പോലെ ചാനൽ ചർച്ചകൾ സജീവമല്ലാത്ത കാലത്തുപോലും സി.പി.എം നേതൃത്വം വിമർശിക്കപ്പെട്ടു.
ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയപ്പോൾ നെഞ്ചകം തകർന്ന ഇടതുപക്ഷ സഹയാത്രികനായ ബി. രാജീവന് പിൽക്കാലത്ത് ഇങ്ങനെ എഴുതി- ‘എനിക്ക് അനേകം ദിവസങ്ങളില്‍ അക്കാലത്ത് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല’.
മലയാളികളുടെ പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാട് ‘ഗൗരി’ എന്ന കവിത എഴുതിയാണ് സ്വയം പ്രതിരോധിച്ചത്.
ആ കവിത ഇങ്ങനെ...
‘ഗൗരി
കരയാത്ത ഗൗരീ, തളരാത്ത ഗൗരീ
കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളീ...
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.
നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.
ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിെൻറ ദുഃഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മൾ ചരിതാർത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്മാർ അധികാരമേറി
തൊഴിലാളി വർഗം അധികാരമേറ്റാൽ
അവരായി പിന്നേ അധികാരി വർഗം
അധികാരമപ്പോൾ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും
വിജയിക്ക് പിേമ്പ കുതികൊള്ളൂ ലോകം
വിജയിക്കു മുമ്പിൽ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാൻ തൊഴിലാളിമാർഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെ പോയാൽ
ഇനി ഗൗരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൗരീ തളരുന്ന ഗൗരീ
കലിവിട്ടൊഴിഞ്ഞാൽ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാൽ
ഒരുകാവു തീണ്ടാം.
ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനൽ മാത്രമാകും
കനലാറിടുമ്പോൾ ചുടുചാമ്പലാകും
ചെറുപുൽക്കൊടിക്കും വളമായിമാറും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.