നേരിെൻറ നെരിപ്പോടുകൾ
text_fieldsഞാനറിഞ്ഞ നിൻ മുഖം
വേറെ എന്നോതി ചിലർ
അറിഞ്ഞു നിന്നെ നിൻ വികൃതികളെ
അറിയാതെ പോയി നിൻ മനമെന്ന ചോരനെ
ക ള്ളമെന്നറിയാഞ്ഞതല്ല നിൻ വാക്കുകൾ
കളങ്കിതമാക്കരുതത് നിൻ മന-
മതിൽ പോലുമെന്ന ചിന്തയിൽ
വെറുമൊരു പരാജിത പ്രതിഭിംബമായി
മാറി നിൽപ്പൂ ഞാനിന്ന്
സഹതാപമൊട്ടും വേണ്ടിനി നിനക്കതിൽ
പരിഭവമോതുവാനില്ല ഞാനിനി നിൻ മുന്നിൽ...
നിൻ വിരലുകൾ മായ തന്ത്രികൾ
എന്നിലുണർത്തിയ രാഗരേണുക്കൾ
നിെൻറ ചുണ്ടിലെ തീരാ ഗന്ധമതിൽ ലയിച്ചു
ഞാനേറ്റ നോവുകൾ
മായ്ക്കാൻ മറക്കാൻ നിൻ നോട്ടമൊരു മാത്ര മതിയായിരുന്നെനിക്കേതും
നീ എനിക്കേകിയ ചൂടിൻ വിസ്മയം
വിസ്മരിച്ചീടില്ല ഈ ജന്മമെങ്കിലും
നിൻ തോളിൽ ചേർന്നൊന്നു മയങ്ങാൻ
കൊതിച്ചൊരെൻ ചിത്തമതിനെ
ഞാനെന്ന ഭാവമാം കിങ്കരനാൽ ഒതുക്കിയതും
എല്ലാം ഇന്നിെൻറ നേർക്കാഴ്ചകൾ ...
നിെൻറ കവിളിലെ നനുത്ത താടിയിൽ
പുളകിതയായി ഞാൻ മാറിയതും
പറയാതെ വയ്യ നിൻ ചുടു സ്നേഹമതിൽ
എണ്ണാവുന്നതല്ല നിൻ ചുംബന മധുരങ്ങൾ
ശലഭം നുകരും മകരന്ദ വിസ്മയമതാസ്വദിക്കും
പനിനീരെന്ന പോൽ
നീ എന്നെ ചേർത്തണച്ചതും
ഏതായിരുന്നു ഇന്നിെൻറ നേരുകൾ
പ്രണയമതോതുവാൻ ഭാഷയില്ലെനിക്കേതും
വിരഹമതേതുമില്ലതിൽ വേദന
പുകയായ് പൂവിളിയായ്
നിറമേറും പാനീയമായി
നുകരാം നിനക്ക് നിൻ ഒഴിയാവേളകൾ
ബാക്കിവെച്ചോരെൻ മോഹങ്ങളത്രയും
പാഥേയമായിതാ നൽകുന്നു നിനക്കു ഞാൻ
ഇല്ലിനിയില്ല ഒരു വിടചൊല്ലൽ നിനക്കെെൻറ ജീവനിൽ
കൂടെ കൂട്ടീടുന്നു ഞാനെന്നാത്മാവിൽ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.