ഒറ്റത്തുരുത്ത് -കവിത
text_fieldsമനസ്സുറപ്പിനും ഭ്രാന്തിനുമിടയിൽ
തീരെ നേർത്തൊരു പാലം മാത്രമേയുള്ളത്രെ;
അങ്ങോട്ടോ ഇങ്ങോട്ടോ ഒറ്റച്ചുവട് മാറിയാൽ
താളമൊക്കെ തെറ്റുമത്രെ.
പാലമല്ല, പാലങ്ങളാണുള്ളതെന്ന് എനിക്കറിയാം.
അവ എവിടെയൊക്കെയാണെന്നും
എങ്ങനെയിരിക്കുമെന്നും അറിയാം.
അതിലേ നടക്കുമ്പോൾ ആകെ, മേലാകെ,
അരിച്ചുകയറുന്ന തണുപ്പിെൻറ തരിപ്പെനിക്കറിയാം.
അതിനിയും എെൻറമേൽ പരന്നു പടരാതിരിക്കാൻ,
കയ്യിലുള്ള കരുത്ത് മുഴുവനും കൊണ്ട്,
കണ്ടാലറിയുന്ന പാലങ്ങളൊക്കെ
ഇടിച്ചുതകർത്തൊരു തുരുത്തൊരുക്കി ഞാൻ.
തുരുത്തെന്നപോലെ തുരുത്തിലുള്ള ഞാനും ഒറ്റതന്നെ..
പോകാറില്ല ഞാൻ ഇവിടെനിന്ന് എങ്ങോട്ടും...
ദിക്കും ദിശയും മാറി വല്ലപ്പോഴും
നീന്തിക്കയറുന്നവരല്ലാതെ
ആരും ഇങ്ങോട്ടുവരാറുമില്ല.
അവരല്ലാതെ മറ്റാരെയും ഞാൻ കണ്ടിട്ടുമില്ല...
മൗനതപം വരം തന്ന സ്വാതന്ത്ര്യ കവചമണിഞ്ഞ്
ഈ ഒറ്റത്തുരുത്തിൽ തനിച്ചിരിക്കുമ്പോൾ
എെൻറ മനസ്സിന് നല്ല ഉറപ്പാണ്...
അങ്ങോട്ടോ ഇങ്ങോട്ടോ
ചുവടൊന്നു പോലും മാറാത്തത്ര ഉറപ്പ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.