അവരാണ് വരുന്നത്
text_fieldsഇവിടെ നടക്കുന്ന പ്രത്യയശാസ്ത്ര ചർച്ചകളോ
ചാനൽ ചർച്ചകളിലെ ഒതളങ്ങാവർത്തമാനങ്ങളോ
ഒന്നുമല്ല ഇന്നീക്കാണുന്ന കേരളമുണ്ടാക്കിയത്;
കാരുണ്യം ഇനിയും വറ്റിത്തീരാത്ത മണലാരണ്യത്തിലെ നല്ല മനസ്സുകളാണ്.
അവരാണ് വരുന്നത്.
പകലിരവുകളിലെ പല തരം പിരിവുകളോ
കാക്കത്തൊള്ളായിരം സംഘടനകളോ
സാംസ്കാരിക സാഹിത്യ ചർച്ചകളോ
ചിന്തകരുടെ ദർശനങ്ങളോ അല്ല
മലയാളിയുടെ അടുപ്പുകളിൽ തീയെരിയിച്ചത്;
സ്വയം എരിഞ്ഞു തീരുന്ന പ്രവാസികളാണ്.
അവരാണ് വരുന്നത്.
ആകാശം മുട്ടുന്ന അംബരചുംബികളായ
കെട്ടിടങ്ങൾക്കിടയിൽ നിന്നും
ദിർഹമുകളുടെയും രിയാലുകളുടെയും ദിനാറുകളുടെയും മോഹം തീർത്ത തടവറയിൽ നിന്നും
സ്വന്തം നാടിനെ മുത്തു പോലെ ഉള്ളിൽ സൂക്ഷിച്ചവർ;
മഴയും പുഴയും സ്വപ്നം കാണുന്നവർ;
അവരാണ് വരുന്നത്.
അവർ കൊണ്ട വെയിലാണ്
നമ്മുടെ തണലുകൾ.
അവർ കണ്ട സ്വപ്നങ്ങളാണ്
ഇവിടെയാകെ പൂത്തുലഞ്ഞു നിൽക്കുന്നത്.
അവരാണ് വരുന്നത്.
ഈ നാട് അവരുടേതുമാണ്.
അവരാണ് വരുന്നത് '
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.