ചിന്നുവും പപ്പിയും പൂച്ചയും കാക്കയും
text_fieldsനല്ല വേനല്‍ക്കാലമായിരുന്നു. ആലിന്‍െറ ചുവട്ടില്‍ നല്ല തണുപ്പാണ്, ഏതു വേനലിലും. കഥയമ്മക്ക് കഥയുടെ ഭാണ്ഡത്തില്‍ തലവെച്ച് ഒരു ഉച്ചമയക്കം പതിവുണ്ട്. അപ്പോള്‍ ചിന്നുവും പപ്പിയും പൂച്ചയും അവിടെ മേടാസു കളിക്കും, തലപ്പന്തു കളിക്കും. ചിലപ്പോള്‍ ഗോട്ടിയും കളിക്കും. ഗ്രാമത്തിലെ ആള്‍ക്കാര്‍ ആല്‍ത്തറയില്‍ ഒരു വലിയ കലത്തില്‍ വെള്ളം നിറച്ചുവെക്കും. വേനലല്ളേ, വഴിപോക്കര്‍ക്കു കുടിക്കാനാണ്്. പുഴ പോലും വറ്റിയ വേനലായിരുന്നു. ഒരു ദിവസം ചിന്നുവും പപ്പിയും പൂച്ചയും ‘ഒളിച്ചുകളി’ക്കുമ്പോള്‍ കശ്മല എന്ന കാക്ക വന്ന് അവരുടെ ഇടയിലിരുന്ന് ‘‘കാ കാ’’ എന്നു നിര്‍ത്താതെ കരഞ്ഞു. പപ്പി ചോദിച്ചു, ‘‘എന്താ കാക്കേ കരയുന്നേ? കാലില്‍ ഉറുമ്പു കടിച്ചിട്ടോ?’’
കാക്ക പിന്നെയും ‘‘കാ,കാ,കാ!’’
പൂച്ചക്ക് ദേഷ്യം വന്നു. എന്തൊരു കശ്മല! ഒളിച്ചു കളിക്കാനും സമ്മതിക്കില്ല. ‘‘വായടച്ചില്ളെങ്കില്‍ ഞാന്‍ കടിച്ചു കുടയും’’ പൂച്ച ഭീഷണിപ്പെടുത്തി ഒറ്റച്ചാട്ടം. കശ്മല ബഹളം വെച്ച് ആലിന്‍െറ കൊമ്പില്‍ പറന്നുചെന്നിരുന്ന് ‘‘കാ! കാ! കാ!’’ എന്നു കരയാന്‍ തുടങ്ങി. കഥയമ്മ ഉണര്‍ന്നു. എഴുന്നേറ്റിരുന്ന് കാക്കയോട് ചോദിച്ചു. ‘‘എന്താ കശ്മലേ, എന്തിനാ കരയുന്നത്?’’ കാക്ക പറഞ്ഞു, ‘‘കാ! കാ!’’ കഥയമ്മക്ക് മൃഗങ്ങളുടെ ഭാഷ അറിയാം. ചിന്നുചോദി. എന്താ കഥയമ്മേ കാക്ക പറഞ്ഞത്? ‘‘കാക്കക്ക് വെള്ളം വേണമെന്ന്’’ കഥയമ്മ പറഞ്ഞു.
ചിന്നു ഓടിപ്പോയി കലത്തില്‍ എത്തിനോക്കി. കലത്തിന്‍െറ പകുതിയോളമേ വെള്ളം കാണാനുള്ളൂ. കാക്കയും പറന്നു വന്ന് എത്തിനോക്കി.
‘‘കുറച്ചു വെള്ളമേയുള്ളൂ’’ ചിന്നു കഥയമ്മയോടു പറഞ്ഞു. ‘‘ഇതെങ്ങനെ കാക്ക കുടിക്കും’’. ‘‘പണ്ടൊരിക്കെ കല്ലു കൊണ്ടുവന്നിട്ട് വെള്ളം കുടിച്ചില്ളേ? അതുപോലെ കുടിച്ചോ?’’ പൂച്ച ദേഷ്യത്തോടെ പറഞ്ഞു. കാക്ക ‘‘കാ! കാ!’’ എന്നുകരഞ്ഞ് കഥയമ്മയെ വട്ടംചുറ്റി. കല്ലു കൊണ്ടുവന്നിട്ട് വെള്ളം പൊങ്ങിവരാന്‍ നാലഞ്ചുദിവസം പിടിക്കും. അത്ര വലിയ കലമാണ്.
അപ്പോള്‍ കഥയമ്മ പറഞ്ഞു, ‘‘ കലത്തിലേക്ക് പൂച്ചയോ പപ്പിയോ ചാടി അതില്‍ കഴുത്തറ്റം മുങ്ങിക്കിടന്നാല്‍ വെള്ളം പൊന്തും’’
പൂച്ചയുടെ മീശ പേടികൊണ്ട് വിറച്ചു. ‘‘അയ്യോ, ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയാ ഞാന്‍. ഇനി ഒരു വെള്ളത്തിലേക്കും ചാടാന്‍ ഞാനില്ല’’.
പപ്പി സധൈര്യം ഓടി വന്ന് സ്റ്റൈലായി കലത്തിലേക്ക് ചാടി കഴുത്തറ്റം മുങ്ങിക്കിടന്നു. വെള്ളം പൊങ്ങി കലത്തില്‍. കാക്ക വന്നിരുന്ന് സുഖമായി വെള്ളം കുടിച്ച് ദാഹം തീര്‍ത്തു. കാക്ക പറന്നപ്പോള്‍ പപ്പി പുറത്തേക്കു ചാടി. ചാടിയപ്പോള്‍ കലം പൊട്ടിപ്പോയി. ‘‘സാരമില്ല’’ കഥയമ്മ പറഞ്ഞു. ‘‘ദാഹിക്കുന്നവന് വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ളെ, അതു വലിയ പുണ്യം’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.