Begin typing your search above and press return to search.
5 മൈക്രോ കഥകൾ
Posted On date_range 17 Sept 2023 10:38 AM IST
Updated On date_range 17 Sept 2023 10:38 AM IST
ചൂട്
ബാപ്പ മയ്യിത്തായിട്ടും
അവൻ ബാപ്പാന്റെ കുപ്പായം മാത്രം കളഞ്ഞില്ല.
അതിട്ട് കിടന്നാൽ അവന്
ബാപ്പാനെ കെട്ടിപ്പിടിക്കുന്ന സുഖം കിട്ടോലും..!
നിറം
നീറുന്ന അനുഭവങ്ങൾ
കടം തരുമോ?
ഞാൻ എന്റെ ആത്മകഥക്ക്
നിറം പിടിപ്പിക്കട്ടെ..!
പട്ടം
നിന്നെ നല്ല പട്ടമാക്കാൻ
എന്റെ അധ്വാനം എത്രയാണെന്നറിയോ?
എന്നിട്ടും കാറ്റ് വന്ന് വിളിച്ചപ്പോ
ഒരു വാക്ക് പറയാതല്ലേ നീ
ഇറങ്ങിപ്പോയത്..?
ശ്വാസം
എന്റെ ശ്വാസം വലിച്ചെടുത്ത്
എത്ര വർണബലൂണുകളാണ്;
ഉയരങ്ങളിലേക്ക് പറന്നത്..!
എന്റെ പ്രാണനാണെന്നറിഞ്ഞിട്ടും
ചിലതെന്താ;
സ്വയമിങ്ങനെ പൊട്ടിപ്പോകുന്നത്..!?
മോട്ടിവേഷൻ
എന്റെ മോട്ടിവേഷൻ ക്ലാസ്
കുട്ടികൾക്കേറെ ഇഷ്ടമാണ്!
അതിൽ പരാജയപ്പെട്ടവന്റെയും
വിജയിച്ചവന്റെയും കഥകളുണ്ടാകും !
പരാജയപ്പെട്ട കഥകളെല്ലാം
എന്റെ യാഥാർഥ്യങ്ങളും,
വിജയിച്ച കഥകളെല്ലാം;
എന്റെ സ്വപ്നങ്ങളുമാണ്!